Image

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദ്‌ പത്രിക സമര്‍പ്പിച്ചു

Published on 23 June, 2017
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദ്‌ പത്രിക സമര്‍പ്പിച്ചു


ന്യൂദല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ്‌ കോവിന്ദ്‌ പാര്‍ലമെന്ററി ഹൗസില്‍ പത്രിക സമര്‍പ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത്‌ ഷ, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ സാന്നിദ്യത്തിലാണ്‌ രാംനാഥ്‌ കോവിന്ദ്‌ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. എന്‍ഡിഎയുടെ ശക്തി പ്രകടനത്തിന്‌ ശേഷമായിരുന്നു പത്രിക സമര്‍പ്പണം

ആദ്യ സെറ്റ്‌ പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടാമത്തേതില്‍ ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായും മൂന്നാമത്തേതില്‍ ശിരോമണി അകാലിദള്‍ നേതാവ്‌ പ്രകാശ്‌ സിങ്‌ ബാദലും നാലാമത്തേതില്‍ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇവരെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്‌, രാജ്‌നാഥ്‌ സിങ്‌ എന്നിവര്‍ അനുകൂലിച്ചു.

ജൂലൈ 25ന്‌ നിലവിലെ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ കാലാവധി അവസാനിക്കും. ജൂലൈ പതിനേഴിനാണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌.


നിലവില്‍ എന്‍ഡിഎയ്‌ക്ക്‌ അറുപത്‌ ശതമാനത്തിലധികം വോട്ട്‌ വിഹിതമുണ്ട്‌. കോവിന്ദ്‌ അനായാസം ജയിക്കുമെന്നാണ്‌ എന്‍ഡിഎയുടെ പ്രതീക്ഷ. നിതീഷ്‌കുമാറിന്‍റെ ജെഡിയു രാംനാഥ്‌ കോവിന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങില്‍ നേതാക്കളാരും എത്തിയിട്ടില്ല. മീരാ കുമാറിനെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയ സാഹചര്യത്തില്‍ പിന്തുണ പിന്‍വലിക്കണമെന്ന്‌ ആര്‍ജെഡി നിതീഷ്‌ കുമാറിനോട്‌ ആവശ്യപ്പെട്ടിരുന്നു.

ഇന്ന്‌ ഉച്ചയ്‌ക്ക്‌ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്‌ യാദവ്‌ ജെഡിയു നേതാവ്‌ നിതീഷ്‌ കുമാറുമായി കൂടിക്കാഴ്‌ച്ച നടത്തും. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മീരാ കുമാര്‍ നാളെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക