Image

ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച

ജോസ് മാളേയ്ക്കല്‍ Published on 24 June, 2017
ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഏഴാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു.

ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് എല്ലാവര്‍ഷവും ജൂലൈ മാസത്തെ രണ്ടാമത്തെ വീക്കെന്‍ഡില്‍ ആണ് നടത്തുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫികളും, വ്യക്തിഗത മികവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ജൂലൈ 15 ശനിയാഴ്ച്ച രാവിലെ പത്തുമണിമുതല്‍ ലീഗ് മല്‍സരങ്ങള്‍ നടക്കും. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ അന്നേദിവസംതന്നെ നടക്കും. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ രാവിലെ പത്തുമണിക്ക് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. ട്രസ്റ്റിമാരായ മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, റോഷിന്‍ പ്ലാമൂട്ടില്‍, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ലയോണ്‍സ് തോമസ് (രാജീവ്) എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി ഒരു ടീം ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്‌നിക്കുന്നു.

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജൂലൈ ഒന്നിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റ്രേഷന്‍ ഫീസ് 100 ഡോളര്‍.

ടൂര്‍ണമന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം 267 467 2650
ലയോണ്‍സ് തോമസ് (രാജീവ്) 215 459 2942
മോഡി ജേക്കബ് 215 667 0801
ഷാജി മിറ്റത്താനി 215 715 3074
ടോം പാറ്റാനിയില്‍ 267 456 7850.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക