Image

ദിലീപിന്‌ പിന്തുണയുമായി ലാല്‍ ജോസ്‌

Published on 27 June, 2017
ദിലീപിന്‌ പിന്തുണയുമായി ലാല്‍ ജോസ്‌


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‌ പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസും രംഗത്ത്‌. ദിലീപ്‌, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്‌, നിന്നെ അറിയുന്ന സിനിമാക്കാരും. എന്ന്‌ ലാല്‍ ജോസ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

നേരത്തെ വിഷയത്തില്‍ ദിലീപിന്‌ പിന്തുണയുമായി അജു വര്‍ഗ്ഗീസ്‌ രംഗത്തെത്തിയിരുന്നു. നടിയോട്‌ പ്രതി ആരാണോ അവര്‍ ചെയ്‌തത്‌ ശുദ്ധ പോക്കിരിത്തരമാണ്‌. പ്രതിയെ കണ്ടു പിടിക്കുക തന്നെ വേണമെന്നും പറഞ്ഞ അജു ദിലീപിനോട്‌ ഇപ്പോള്‍ കാണിക്കുന്നത്‌ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു.


തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു അജു പ്രതികരണം രേഖപ്പെടുത്തിയത്‌. രണ്ടും രണ്ട്‌ ആണെന്ന്‌ മനസിലാക്കാന്‍ ഉള്ള വിവേകം നൂറ്‌ ശതമാനം സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ പൊതുസമൂഹം കാണിക്കണമെന്നും അജു ആവശ്യപ്പെട്ടു.

സത്യങ്ങള്‍ ചുരുളഴിയുന്നതു വരെ കുറ്റപ്പെടുത്താതിരുന്നു കൂടെയെന്നും അജു പോസ്റ്റില്‍ കുറിക്കുന്നു.
ദിലീപ്‌ പിന്തുണയുമായി സലീം കുമാറും രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആ തിരക്കഥയുടെ ആദ്യത്തെ ട്വിസ്റ്റായിരുന്നു ദിലീപിന്റേയും മഞ്‌ജുവിന്റേയും ഡിവോഴ്‌സ്‌ എന്നുമായിരുന്നു സലീം കുമാറിന്റെ പ്രതികരണം.

കേസിലെ ദുരൂഹത അവസാനിപ്പിക്കാന്‍ എല്ലാവരേയും നുണ പരിശോധനയ്‌ക്ക്‌ വിധേയരാക്കണമെന്നും  ഫെയ്‌സ്‌ബുക്കിലൂടെസലീം കുമാര്‍ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക