Image

ഓക്‌സ്‌ഫോര്‍ഡ്‌ സെന്റ്‌ പീറ്റര്‍, സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ വിശുദ്ധ പത്രോസ്‌, പൗലോസ്‌ ശ്ലീഹന്‍മാരുടെ ഓര്‍മപ്പെരുന്നാള്‍

Published on 27 June, 2017
ഓക്‌സ്‌ഫോര്‍ഡ്‌ സെന്റ്‌ പീറ്റര്‍, സെന്റ്‌ പോള്‍സ്‌  പള്ളിയില്‍ വിശുദ്ധ പത്രോസ്‌, പൗലോസ്‌ ശ്ലീഹന്‍മാരുടെ ഓര്‍മപ്പെരുന്നാള്‍

ഓക്‌സ്‌ഫോര്‍ഡ്‌ സെന്റ്‌ പീറ്റര്‍ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കാവല്‍ പിതാക്കന്‍മാരായ വിശുദ്ധ പത്രോസ്‌, പൗലോസ്‌ ശ്ലീഹന്‍മാരുടെ ഓര്‍മപ്പെരുന്നാള്‍ ജൂണ്‍30, ജൂലൈ 1 തീയതികളില്‍ മാസ്റ്റണ്‍ റോഡിലുള്ള സെന്റ്‌ മിഖായേല്‍ ആന്‍ഡ്‌ ഓള്‍ എയ്‌ഞ്ചല്‍സ്‌ പള്ളിയില്‍ നടത്തപ്പെടുന്നു. 

ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ പ്രദക്ഷിണവും ആശീര്‍വാദവും നേര്‍ച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും

30 ന്‌ വെള്ളിയാഴ്‌ച കൊടി ഉയര്‍ത്തല്‍, സന്ധ്യാപ്രാര്‍ഥന, വചനസന്ദേശം, ആശീര്‍വാദം, സ്‌നേഹവിരുന്ന്‌, ജൂലൈ 1 ശനിയാഴ്‌ച പ്രഭാതപ്രാര്‍ഥന, 10.30 ന്‌ വിശുദ്ധകുര്‍ബാന, വിശുദ്ധ ശ്ലീഹന്‍മാരോടുള്ള മധ്യസ്‌ഥപ്രാര്‍ഥന, അനുഗ്രഹപ്രഭാഷണം, ധൂപപ്രാര്‍ഥന, റാസ, ആശീര്‍വാദം, നേര്‍ച്ച, ഉല്‍പന്നലേലം, സ്‌നേഹവിരുന്ന്‌ സമാപനം എന്നിങ്ങനെയാണ്‌ പരിപാടികളുടെ ക്രമീകരണം.

പെരുന്നാള്‍കര്‍മങ്ങളില്‍ എല്ലാവരും പങ്കുചേരണമെന്ന്‌ വികാരി ഫാ. രാജു ചെറുവിള്ളില്‍, സഹവികാരി ഫാ. ഫിലിപ്പ്‌ തോമസ്‌, സെക്രട്ടറി എബി കുര്യന്‍( ഫോണ്‍: 07961541121), ട്രഷറര്‍ ബിനോയ്‌ വര്‍ഗീസ്‌ ( ഫോണ്‍: 07886864373 )എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക