Image

അഞ്ചുവര്‍ഷ കാലാവധിയുള്ള വിസയുമായി ഇന്ത്യന്‍ എംബസി

Published on 27 June, 2017
അഞ്ചുവര്‍ഷ കാലാവധിയുള്ള വിസയുമായി ഇന്ത്യന്‍ എംബസി

കുവൈറ്റ്: കുവൈറ്റി ബിസിനസ് സംരംഭകര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷ കാലാവധിയുള്ള വാണിജ്യ വിസ പ്രാബല്യത്തിലായതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 78 ദീനാറാണ് ഈ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ്. അപേക്ഷിച്ചു മൂന്നു ദിവസത്തിനുള്ളില്‍ വിസ ലഭ്യമാകും. അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ കാലാവധിയുള്ള വാണിജ്യ വിസയും കുവൈറ്റികള്‍ക്ക് ലഭ്യമാക്കുമെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു. 

ഒരുവര്‍ഷ കാലപരിധിയുള്ള വിസക്ക് 38 ദീനാറാണ് ഈടാക്കുക. ഇന്ത്യയിലേക്കുള്ള വാണിജ്യ വിസ ആവശ്യമുള്ളവര്‍ കോക്കസ് ആന്‍ഡ് ഗാങ്ങര്‍ സര്‍വിസസ് (സികെജിഎസ്) കന്പനിയുമായാണ് ബന്ധപ്പെടേണ്ടത്. കുവൈറ്റിലെ തങ്ങളുടെ കന്പനിയെ പരിചയപ്പെടുത്തുന്ന കത്തുള്‍പ്പെടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇത്തരം വിസകള്‍ അനുവദിക്കുക. ഇന്ത്യയിലേക്ക് അടിയന്തരമായി വാണിജ്യ വിസ ആവശ്യമുള്ളവര്‍ക്ക് ഒരു ദിവസം കൊണ്ട് ഇഷ്യൂ ചെയ്തുകൊടുക്കാനും സംവിധാനമുണ്ട്. വാണിജ്യ വിസക്കുവേണ്ടിയുള്ള അപേക്ഷകള്‍ ദഅ്?യയിലെ വിസ വിഭാഗത്തില്‍ നേരിട്ട് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കുവൈത്തി ബിസിനസ് സംരംഭകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക