Image

മോദിക്ക് ഡച്ച് പ്രധാനമന്ത്രി വക സമ്മാനം 'സൈക്കിള്‍'

Published on 28 June, 2017
മോദിക്ക് ഡച്ച് പ്രധാനമന്ത്രി വക സമ്മാനം 'സൈക്കിള്‍'

   ആംസ്റ്റര്‍ഡാം: പോര്‍ച്ചുഗല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം നെതര്‍ലാന്റ്‌സില്‍ എത്തിയ ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെയുമായി കൂടിക്കാഴ്ച നടത്തി. 

ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ് വര്‍ധിപ്പിയ്ക്കാനും ടൂറിസ്റ്റുകളുടെ വിസ കാര്യത്തില്‍ അഞ്ചു വര്‍ഷം വരെ നീട്ടി നല്‍കാന്‍ പദ്ധതിയുണ്ടെന്നും മോദി അറിയിച്ചു. ഹേഗിലെത്തിയ മോദി നെതര്‍ലാന്റ്‌സിലെ ഇന്ത്യന്‍ സമൂഹവുമായും സംവദിച്ചു. ആംസ്റ്റര്‍ഡാമിലെത്തിയ മോദിയ്ക്ക് ഡച്ച് പ്രധാനമന്ത്രി പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ സമ്മാനമായി നല്‍കിയതാവട്ടെ ഒരു സൈക്കിള്‍. 

യൂറോപ്പിലെ പ്രത്യേകിച്ച് നെതര്‍ലാന്റ്‌സിലെ ജനകീയ വാഹനമായ സൈക്കിള്‍ ഏവര്‍ക്കും പ്രയപ്പെട്ടതാണ്. ഡച്ച് പ്രധാനമന്ത്രി പതിവായി ഓഫീസില്‍ ജോലിക്കെത്തുന്നതും സൈക്കളില്‍ ആണെന്നുകൂടി ഓര്‍മ്മിപ്പിച്ചാണ് മോദിയ്ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കിയത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക