Image

നഴ്‌സുമാരുടെ സമരത്തിന് ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Published on 29 June, 2017
നഴ്‌സുമാരുടെ സമരത്തിന് ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
 കുവൈറ്റ്: മിനിമം വേതനത്തിനു വേണ്ടി കേരളത്തില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന് ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ കൂടിയ മീറ്റിംഗില്‍ പ്രസിഡന്റ് ജെറല്‍ ജോസ് അധ്യക്ഷത വഹിച്ചു. അന്യസംസഥാന തൊഴിലാളികള്‍ക്കു നല്‍കുന്ന ലഭിക്കുന്ന വേതനം പോലും ആതുര സേവന രംഗത്തെ നിര്‍ണായക ഘടകമായ നഴ്‌സുമാര്‍ക്ക് കാലങ്ങളായി ലഭിക്കുന്നില്ലെന്നുള്ളത് തീര്‍ത്തും അനീതിയാണെന്നും സമരത്തിന് എല്ലാവിധ പിന്തുണയും അസോസിയേഷന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക