Image

ഓണാഘോഷം 2017 ആദ്യ ടിക്കറ്റ് വില്പന നടത്തി

Published on 30 June, 2017
ഓണാഘോഷം 2017 ആദ്യ ടിക്കറ്റ് വില്പന നടത്തി
   മെല്‍ബണ്‍: മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണം 2017ന്റെ ടിക്കറ്റ് വില്‍പന 41 വര്‍ഷം മുന്‍പു സംഘടനയുടെ ഫൗണ്ടര്‍ മെന്പര്‍മാരില്‍ പ്രമുഖസ്ഥാനീയനായ സി.ജോയ് അങ്കിളിനു , എംഎ വിയുടെ പ്രസിഡന്റ് തന്പി ചെമ്മനം ചാക്കോ ജോയിയുടെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉപചാരപൂര്‍വ്വം നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ തിരുവല്ലം ഭാസി, അജിത ചിറയില്‍, ഒഐസിസി പ്രസിഡന്റ് ജോസഫ് പീറ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ഫിന്നി മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും , ഈ വര്‍ഷത്തെ ടിക്കെറ്റുകളും, ചടങ്ങുകളും പ്രൗഢഗംഭീരമായി നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മറ്റു കമ്മിറ്റി അംഗങ്ങളായ മദനന്‍, ഗോപകുമാര്‍ , ശശിധരന്‍ , പ്രതീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക