Image

ദിലീപിന്റെ രാമലീല ജൂലൈ 21ന്‌

Published on 03 July, 2017
ദിലീപിന്റെ  രാമലീല ജൂലൈ 21ന്‌

 ജോര്‍ജേട്ടന്‍സ്‌ പൂരം എന്ന ചിത്രത്തിന്‌ ശേഷം ദിലീപ്‌ നായകനായി  നവാഗതനായ അരുണ്‍ ഗോപീ സംവിധാനം ചെയ്യുന്ന  രാമലീല വെള്ളിയാഴ്‌ച തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ്‌ നേരത്തെ പറഞ്ഞിരുന്നത്‌.

എന്നാല്‍ പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ്‌ തിയതി മാറ്റി വെച്ചു. നിലവിലെ ദിലീപുമായി ബന്ധമുണ്ടെന്ന്‌ ആരോപിക്കുന്ന പ്രശ്‌നങ്ങളും ചിത്രത്തെ ബാധിക്കുമെന്ന്‌ കരുതുന്നതാണ്‌ ചിത്രത്തിന്റെ റിലീസ്‌ തിയതിനീട്ടിയതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. 

ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ്‌ രാമലീല വൈകുന്നതെന്ന്‌ നിര്‍മ്മാതാവ്‌ ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈനാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

 ജൂലൈ 21ന്‌ രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന്‌ എത്തുമെന്ന്‌ ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. 
 ദിലീപുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്ന  രാമലീലയെ തകര്‍ക്കും എന്ന്‌ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ചിത്രം നന്നായാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ മാറ്റി വെച്ച്‌ രാമലീല വലിയ വിജയമാകുമെന്നാണ്‌ ടോമിച്ചന്‍ മുളകുപാടം പറയുന്നത്‌. 

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ വമ്പന്‍ വിജയത്തിന്‌ ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്‌. 
 നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്‌. മുകേഷ്‌, സിദ്ദിഖ്‌, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. സച്ചിയാണ്‌ ചിത്രത്തിന്റെ തിരക്കഥ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക