Image

ന്യൂയോര്‍ക്ക് സെന്റ്‌മേരീസ് സീറോ മലബാള്‍ പളളിയില്‍ തിരുന്നാളാഘോഷം അവിസ്മരണീയമായി

ടാജ് മാത്യു Published on 04 July, 2017
ന്യൂയോര്‍ക്ക്   സെന്റ്‌മേരീസ് സീറോ മലബാള്‍ പളളിയില്‍ തിരുന്നാളാഘോഷം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്: വാശിയും ധൈര്യവും സഹനവും ആധാരമാക്കി വിശ്വാസം പ്രഘോഷി ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു പുണ്യാത്മാക്കളുടെ തിരുന്നാള്‍ ചടങ്ങുകള്‍ ന്യൂ യോര്‍ക്ക് സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവക സമൂഹത്തിന് ആധ്യാത്മിക സമര്‍പ്പണ ത്തിന്റെയും ആഘോഷത്തിന്റെയും അസുലഭ ദിനം സമ്മാനിച്ചു. ഭാരതത്തിന്റെ അപ്പസ്് തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും ഇന്ത്യയുടെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാ മ്മയുടെയും തിരുന്നാളാണ് ഓള്‍ഡ് െബത്ത്‌പേജിലുളള സെന്റ്‌മേരീസ് സീറോ മലബാര്‍ പളളിയില്‍ ജൂലൈ രണ്ടിന് ആഘോഷിച്ചത്.

മനം കുളിര്‍പ്പിക്കുന്ന വര്‍ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട പളളിയില്‍ പതിനൊന്ന് വൈദികര്‍ ചേര്‍ന്ന് അര്‍പ്പിച്ച കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. മുന്‍ വികാരി ഫാ. ലിഗോറി ജോണ്‍സണായിരുന്നു മുഖ്യ കാര്‍മ്മികന്‍. ഫാ. ഡേവി കാവുങ്കല്‍, ഫാ, ബിജു നാറാണത്ത്, മുന്‍ വികാരി ഫാ. എബ്രഹാം കരോട്ട്, ഫാ. സിയ, ഫാ. സ്‌കറിയ കന്യാകോ ണില്‍, ഫാ. ജോസ് മേലേട്ടുകൊച്ചിയില്‍, ഫാ. ജോസ് മാപ്പിളമാട്ടേല്‍, ഫാ. പീറ്റര്‍, ഫാ. ജോസ് തറക്കല്‍, വികാരി ഫാ. ജോണ്‍ മേലേപ്പറും എന്നിവര്‍ സഹകാര്‍മ്മികരായി. 

വികാരിമാരുടെ സംഗമവും ഈ ബലിവേദിയിലുണ്ടെന്ന് വികാരി ഫാ. ജോണ്‍ മേലേപ്പു റം ഓര്‍മ്മിപ്പിക്കുകയുണ്ടായി. ആദ്യ വികാരി ഫാ. എബ്രഹാം കരോട്ടും (ആന്റോച്ചന്‍), തു ടര്‍ന്നു വന്ന ഫാ. ലിഗോറി ജോണ്‍സണും പിന്നെ ഇപ്പോഴത്തെ അച്ചനായ ഞാനും; ഫാ. മേലേപ്പുറം പറഞ്ഞു. 
  സി.എം.ഐ സഭാംഗമായ ഫാ. ഡേവി കാവുങ്കലാണ് മുഖ്യ പ്രഭാഷണം നടത്തിയത്. ആരിലും കാണാത്ത അപൂര്‍വതകള്‍ സമ്മേളിച്ചിരുന്ന വിശുദ്ധരായിരുന്നു തോമാശ്ലീഹാ യും അല്‍ഫോന്‍സാമ്മയുമെന്ന് ചൂണ്ടിക്കാട്ടിയ ഫാ. കാവുങ്കല്‍ ഇരുവരുടെയും പ്രത്യേ കതകളും വിവരിച്ചു. 

  വാശിയും ധൈര്യവും കൊണ്ട് വിശ്വാസം പ്രഖ്യാപിച്ച വിശുദ്ധനാണ് ഈാശോയുടെ ശിഷ്യനായ തോമാശ്ലീഹാ. വാശി എന്നാല്‍ നമ്മള്‍ സാധാരണക്കാര്‍ കാണിക്കുന്ന വാശി ശിയല്ല അത്. നമ്മളൊക്കെ വാശി കാണിക്കുന്നത് എന്തിനെയെങ്കിലും എതിര്‍ത്തു കൊ ണ്ടാണ്. പുത്രനോട് വാശിയുളള പിതാവ് അവന്‍ എന്നെ ആദ്യം വിളിക്കട്ടെയെന്ന് വാശി പിടിക്കും. അമ്മയോട് വാശിയുളള മകള്‍ അമ്മ ക്ഷമിച്ചാല്‍ ഞാനും ക്ഷമിക്കാമെന്ന് വാ ശിയുളള ഉടമ്പടി വയ്ക്കും. വികാരിയച്ചനോട് വഴക്കടിക്കുന്ന ഇടവക ജനം അച്ചന്‍ മാപ്പു പറയണമെന്ന് വാശി പിടിക്കും. എന്നാല്‍ തോമാശ്ലീഹയുടെ വാശി അങ്ങനെയായിരുന്നില്ല. ഈശോ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ അവിടില്ലാതിരുന്ന തോമാശ്ലീഹാ അവിടുത്തെ തിരു മുറിവിലും ആണിപ്പഴുതിലും വിരലിടാതെ വിശ്വസിക്കില്ലെന്ന് വാശി പിടിച്ചു. എന്നാല്‍ ആ വാശി നിറവേറ്റാന്‍ ഈശോ എന്റെ അടുക്കല്‍ വരണമെന്നല്ല തോമാശ്ലീഹാ പറഞ്ഞത്. മ റിച്ച് ഈശോ ഇനി വരുമ്പോള്‍ ശ്ലീഹന്മാര്‍ക്കൊപ്പം ഉണ്ടായിരിക്കാന്‍ ശ്രമിക്കുകയാണ് അ ദ്ദേഹം ചെയ്തത്. അല്ലെങ്കില്‍ തന്റെ വാശിയെ തൃപ്തിപ്പെടുത്താന്‍ ഈശോയ ആ വിശുദ്ധന്‍ തേടിച്ചെല്ലുകയായിരുന്നു.

പ്രത്യക്ഷനായ ഈശോയെ കണ്ടപ്പോഴുളള തോമാശ്ലീഹായുടെ പ്രതികരണമാണ് നമു ക്കു ലഭിച്ച വലിയൊരു പ്രാര്‍ത്ഥനയെന്ന് ഫാ. ഡേവി കാവുങ്കല്‍ ഓര്‍മ്മിപ്പിച്ചു. നിന്റെ വി രല്‍ എന്റെ വിലാവിലിടുക എന്നു നിര്‍ദ്ദേശിച്ച ഈശേയോട് ഇതാ ഞാന്‍ വിരലിട്ടു വിശ്വ സിക്കുന്നു എന്നു പറയാതെ എന്റെ കര്‍ത്താവേ, എന്റെ ദൈവമെ എന്ന് പ്രാര്‍ത്ഥിക്കുകയാ ണ് തോമാശ്ലീഹാ ചെയ്തത്. ഭാരതത്തിന്റെ അപ്പസ്‌തോലനായ തോമാശ്ലീഹാ ഇന്ത്യക്കാ രായ നമുക്ക് നല്‍കിയ വലിയ പ്രാര്‍ത്ഥനയും അതുതന്നെ.

കുന്തവുമായി നില്‍ക്കുന്ന തോമാശ്ലീഹായുടെ രൂപം വിശ്വാസത്തെ പ്രഘോഷിക്കുന്നതി ലുളള അദ്ദേഹത്തെിന്റെ ധൈര്യം കാണിക്കുന്നു. ലാസറിനെ ഉയര്‍പ്പിക്കാന്‍ യൂദയായിലേ ക്ക് പോകാന്‍ ഈശോ തയാറാകുന്ന സുവിശേഷ ഭാഗത്താണ് തോമാശ്ലീഹായുടെ ധൈ ര്യം നമ്മള്‍ കാണുന്നത്. യൂദയായില്‍ നിന്നെ കല്ലെറിയാന്‍ യഹൂദര്‍ ഒരുങ്ങി നില്‍ക്കുകയ ല്ലേ എന്ന്  ഈശോയോട് ചോദിക്കുന്ന മറ്റു ശിഷ്യന്മാരോട് നമുക്കും ഒപ്പം പോയി അവ നൊപ്പം മരിക്കാം എന്ന് ധൈര്യത്തോടെ പറയുന്ന തോമാശ്ലീഹായെയാണ് നാം കാണുന്ന ത്. അനേക ദേശങ്ങളും കടലുകളും കടന്ന് ഭാരതത്തിലെത്തി സുവിശേഷം പ്രഘോഷി ക്കാന്‍ തോമാശ്ലീഹാ തയാറായതും ഈ ധൈര്യത്തില്‍ നിന്നു തന്നെ. 

വിശ്വാസത്തോടെ ജീവിക്കാനുളള ഈ ധൈര്യം തന്റെ വ്യക്തി ജീവിതത്തിലും ഉണ്ടായ ത് ഫാ. ഡേവി അനുസ്മരിച്ചു. മിഷനറി പ്രവര്‍ത്തനവുമായ ബന്ധപ്പെട്ട് കെനിയയില്‍ ആ യിരിക്കുമ്പോഴാണ് അത്. ഒരു ദിവസം കറുത്തവര്‍ഗക്കാരായ അക്രമികള്‍ തന്നെ ആക്രമി ക്കുകയും പണവും മറ്റും അപഹരിക്കുകയും ചെയ്തു. ആദ്യം പേടിയുണ്ടായെങ്കിലും തോ മാശ്ലീഹാ പറഞ്ഞതു പോലെ അവനൊപ്പം നമുക്കും മരിക്കാം എന്നു ചിന്തിച്ചു തുടങ്ങിയ പ്പോള്‍ എന്നിലെ പേടിയെല്ലാം അകന്നു. 
  തോമാശ്ലീഹയില്‍ നിന്നും വ്യത്യസ്തമായ സഹനത്തിന്റെ മാര്‍ഗത്തിലൂടെ വിശുദ്ധ പദ വിയിലെത്തിയ അപൂര്‍വതയാണ് അല്‍ഫോന്‍സാമ്മയുടേത്. എന്നിലെ ഉളളം തുടരെത്തു ടരെ വിശുദ്ധമാക്കാന്‍ സഹനത്തിന്റെ അനുഭവങ്ങള്‍ തരണമെന്ന് അപേക്ഷിക്കുന്ന വിശു ദ്ധ അല്‍ഫോന്‍സ ഭാരത സഭക്ക് തന്നെ അഭിമാനമാണ്. സൗഭാഗ്യങ്ങള്‍ക്കു വേണ്ടി നിര ന്തരം പ്രാര്‍ത്ഥിക്കുന്ന നമ്മുടെ പ്രാര്‍ത്ഥനകളുമായി തട്ടിച്ചു നോക്കുമ്പോഴാണ് അല്‍ഫോ ന്‍സാമ്മയുടെ പ്രാര്‍ത്ഥനയുടെയും അതിലൂടെ ലഭിച്ച വിശുദ്ധിയുടെയും ആഴം നമുക്ക് ബോധ്യപ്പെടുക. എന്നില്‍ നിന്ന് എല്ലാം എടുത്തു കൊളളുക, മറിച്ച് എനിക്ക് ഈശോയെ മാത്രം മതി എന്നത് ഉദാത്ത വിശ്വാസ പ്രഘോഷണമായി നിലനില്‍ക്കുന്നതും അല്‍ഫോന്‍ സാമ്മയുടെ സഹനത്തിലൂടെ സ്ഫുടം ചെയ്‌തെടുത്ത മനസിന്റെ നിര്‍മ്മലത കൊണ്ടാണ്. 

വെറും മുപ്പത്തിയാറു വര്‍ഷത്തെ ജീവിതം കൊണ്ടാണ് അല്‍ഫോന്‍സാമ്മ വിശുദ്ധ പദ വിയിലേക്ക് എത്തിയതെന്ന് ഓര്‍ക്കണം. കുടമാളൂരും ഭരണങ്ങാനത്തും മാത്രമായി ജീവി ച്ചു മരിച്ച അല്‍ഫോന്‍സാമ്മ വിശുദ്ധരുടെ ഗണത്തിലെത്തിയെങ്കില്‍ ഭൂഖണ്ഡങ്ങളും കട ലുകളും താണ്ടിയെത്തിയവര്‍ ജീവിത വിശുദ്ധിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്ന് ഫാ. ഡേവി ഓര്‍മ്മിപ്പിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മക്കും വിശുദ്ധ ചാവറ കുര്യാക്കോ സ് ഏലിയാസ് അച്ചനുമൊക്കെ പിന്തുടര്‍ച്ചക്കാരെ സൃഷ്ടിക്കാന്‍ ന്യൂയോര്‍ക്കിലെ ഈ ഇ ടവക സമൂഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെ ക്വയര്‍ ചടങ്ങുകള്‍ക്ക് പൂര്‍ത്തീകരണമൊരുക്കി. കുട്ടികള്‍ നേ തൃത്വം നല്‍കിയ ഏയ്ഞ്ചല്‍ ക്വയര്‍ അല്‍ഫോന്‍സാമ്മയുടെ സഹന ജീവിതത്തെ പ്രതിപാ ദിക്കുന്ന ഗാനമാലപിച്ചത് ഇമ്പമായി. 

തോമസ്, എല്‍സി നെടുനിലത്താണ് പെരുന്നാള്‍ ഏറ്റുകഴിച്ചത്. ദേവാലയ അലങ്കാരമുള്‍പ്പടെ പെരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ചവര്‍ക്ക് വികാരി ഫാ. ജോണ്‍ മേലേപ്പുറം നന്ദി അര്‍പ്പിച്ചു. അടുത്തവര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്ന ജോസ്, സോഫി മണലേ ലിനെ പ്രസുദേന്തിമാരായി വാഴിച്ചു. 

ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വിശുദ്‌രുടെ രൂപങ്ങള്‍ വഹിച്ചു കൊണ്ടുളള പ്ര
ദക്ഷിണവും ഉണ്ടായിരുന്നു. പളളിയങ്കണം ചുറ്റിയുളള പ്രദക്ഷിണത്തിന്റെ ആകാശദൃശ്യമെ ടുക്കാനായി ഒരു ഡ്രോണിനെ പറത്തി വിട്ടിരുന്നു. പ്രദക്ഷിണത്തിന്റെ വിവിധ ദൃശ്യങ്ങള്‍ പല കോണുകളില്‍ നിന്നും പകര്‍ത്തിയ ഡ്രോണ്‍ വിശ്വാസികളില്‍ കൗതുകം നിറച്ചു. ഇട ക്കിടെ മിന്നുളള ക്യാമറ ഫ്‌ളാഷുകള്‍ പ്രദക്ഷിണത്തിലുണ്ടായിരുന്നവര്‍ക്കു മേല്‍ വെളിച്ചം വീശി. പുഷ്പവൃഷ്ടി പോലെ മുകളില്‍ നിന്നുമൊരു ഡിജിറ്റല്‍ ഫ്‌ളാഷ്.  

ന്യൂയോര്‍ക്ക്   സെന്റ്‌മേരീസ് സീറോ മലബാള്‍ പളളിയില്‍ തിരുന്നാളാഘോഷം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്   സെന്റ്‌മേരീസ് സീറോ മലബാള്‍ പളളിയില്‍ തിരുന്നാളാഘോഷം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്   സെന്റ്‌മേരീസ് സീറോ മലബാള്‍ പളളിയില്‍ തിരുന്നാളാഘോഷം അവിസ്മരണീയമായി
ന്യൂയോര്‍ക്ക്   സെന്റ്‌മേരീസ് സീറോ മലബാള്‍ പളളിയില്‍ തിരുന്നാളാഘോഷം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക