Image

സാഹിത്യവേദി അജയന്‍ കുറ്റിക്കാടിനു സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 04 July, 2017
സാഹിത്യവേദി അജയന്‍ കുറ്റിക്കാടിനു സ്വീകരണം നല്‍കി
ഷിക്കാഗോ: സാഹിത്യവേദിയുടെ 2017 ജൂണ്‍മാസത്തില്‍ കൂടിയ 201-മത് സമ്മേളനത്തില്‍ പ്രസിദ്ധ കവിയും സാഹിത്യകാരനുമായ അജയന്‍ കുറ്റിക്കാടിനു സ്വീകരണം നല്‍കി. ഡോ. റോയ് പി. തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ഈ സാഹിത്യവേദിയില്‍ "മഘമഹല്‍' ആയിരുന്ന ഭൂമി "ജംഗലായ്' കൊണ്ടിരിക്കുന്നു എന്ന പ്രബന്ധം അവതരിപ്പിച്ചു. ഒരിക്കല്‍ ഭൂമി സ്വയം പരാപ്തയാല്‍ മേഞ്ഞെടുത്ത മേഘകൊട്ടാരം, അനുക്രമം ജംഗലായിക്കൊണ്ടിരിക്കുന്നു. വീടിന്റെ മേല്‍ക്കൂര പോലെ ചുറ്റും മേഘ ആവരണത്താല്‍ മൂടപ്പെട്ടിരുന്ന ഭൂതലം ഇപ്പോള്‍, കഠിനമേറിയ സൂര്യതാപവും, ദുഷിച്ച ഭൂമക്കളും കാരണം ക്രമംതെറ്റി അതിവേഗം തരിശിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഈപ്രവണത ഇന്നലെകളില്‍ ശുക്രനിലും ബുധനിലും ആയിരുന്നു. ഇന്ന് ആ ബാധ ഭൂമിയിലേക്ക് ബാധിച്ചു. നാളെയിത് ചൊവ്വയിലേക്കും ആവര്‍ത്തിക്കുന്നു. അങ്ങനെ ഈ അവസ്ഥ ഒരു സൈദ്ധാന്തിക സ്വഭാവമായി മാറിക്കൊണ്ടിരിക്കുകയാണ്. നിസ്സംഗതയില്‍ എത്തുക എന്നതാണ് ഇതില്‍ നിന്നുമുള്ള മോചനമാര്‍ഗ്ഗം. അതിനുവേണ്ടത് മനസ്സിന്റെ ശ്യാമം നീക്കുന്ന കര്‍മ്മരസത്തില്‍ ലയിക്കുക എന്നതാണ്. ഭൂമിയുടെ മുകളില്‍ മുമ്പുണ്ടായിരുന്ന ആ മേഘാവരണത്തിന്റെ താഴെയുള്ള ഭൂമുഖജാലങ്ങള്‍ക്ക് അന്ന് അതിനപ്പുറത്തുള്ള സൂര്യനേയോ, ചന്ദ്രനേയോ, മറ്റ് നക്ഷത്രങ്ങളേയോ കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത എന്നു പറഞ്ഞാല്‍ മേഘാവരണത്തിനു പുറമെയുള്ള ആകാശത്തെ കാണാന്‍ കഴിയാത്ത അവസ്ഥ. ഈ മേഘാവരണത്തിനും ഭൂതലത്തിനും ഇടയ്ക്കുള്ള സ്ഥലം സസ്യങ്ങളില്‍ നിന്നും പുറത്തേക്ക് ഒഴുകിയെത്തുന്ന ഓക്‌സിജന്‍ വാതകത്താല്‍ സമൃദ്ധമായിരുന്നു. അതിനാല്‍ അവിടുത്തെ ജീവജാലങ്ങള്‍ എപ്പോഴും ഊര്‍ജ്ജപൂര്‍ണ്ണമായിരുന്നു. ആയതിനാല്‍ അവയുടെ വളര്‍ച്ച അതിവേഗവും ആയുസ് കാലാതീതവുമായിരുന്നു. അതുകൊണ്ട് അവ പരസ്പരമോ മറ്റു ജീവികളെയോ, സസ്യജാലങ്ങളേയോ കൊല്ലുകയോ, തിന്നുകയോ, ചതിക്കുകയോ ചെയ്തുകൊണ്ടുള്ള ജീവിതം ഇല്ലായിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ ഓക്‌സിജന്‍ മാത്രം മതി സ്ഥിതി കാലാന്തരത്തില്‍ സൂര്യന്റെ തീവ്രത ക്രമേണ വര്‍ദ്ധിച്ചു വ്യാപ്തികൂടി. അതിന്റെ ചൂടും പ്രകാശവും ധാരയായി മേഘമേല്‍ക്കൂരകള്‍ക്കുമീതെ വന്നുപതിക്കാനും തുടങ്ങി. അതോടെ ക്ഷിതിയുടെ മേലേയുള്ള ഈ മൂടുപടത്തിനു ക്ഷതം സംഭവിക്കാന്‍ തുടങ്ങി. സാവധാനത്തില്‍ അവ വിഘടിക്കാനും ഉരുകാനും തുടങ്ങി. ആ ഉരുകലിനും തീവ്രത കൂടിയതോടെ അതിനു പുറംവശത്തുള്ള ഭാഗം പതുക്കെ ധൂപമായി മേല്‍പ്പോട്ടും അതിനു അടിവശത്തുള്ള ഭാഗം നിരയായി താഴോട്ടും പ്രവഹിക്കാന്‍ തുടങ്ങി. ആ സഞ്ചാരഗതിക്ക് വേഗത ഏറിയപ്പോഴാണ്, ആ മേഘവലയം ക്ഷയം സംഭവിച്ച് ചിന്നഭിന്നമായിത്തീര്‍ന്നത്. തദവസരത്തില്‍ മേഘ മേല്‍ക്കൂരയുടെ താഴെയുള്ള ഭാഗം, അതായത് ഇന്നു നാം നില്ക്കുന്ന സ്ഥലം ശക്തിയായ ജലപ്രളയത്താല്‍ ഇളകി ഇളകി മറിയുകയായിരുന്നു. അതോടെ അവിടെയുണ്ടായിരുന്ന എല്ലാ ഭൗമോതല നിയമങ്ങളേയും പാടെ അവഗണിച്ചുകൊണ്ട്, അതുവരെ കാണാത്ത് ഒരു അസ്വഭാവിക അന്തരീക്ഷം സംജാതമായി. അതുവരെ സസ്യങ്ങളിലെ ജീവവായുവിനെ ആശ്രയിച്ച് ഭൂവിന്റെ പല ഭാഗങ്ങളായി ഇടതിങ്ങിക്കഴിഞ്ഞിരുന്ന ജീവജാലങ്ങള്‍ക്ക് അവയുടെ ശിരസ്സിനു മീതെ ഉയര്‍ന്നുവന്ന ഈ പ്രളയസാഗരത്തിന്റെ ആഘാതത്തില്‍ ശ്വാസോച്ഛ്വാസത്തിനു വിഘാതം സംഭവിച്ചു. തന്മൂലം അവയ്ക്കുണ്ടായ ശ്വാസംമുട്ടലില്‍ പലതിന്റേയും ജീവന്‍ നഷ്ടപ്പെട്ടു. ഇതുവരെ ഒരുമയോടെ ജീവിച്ചിരുന്ന സസ്യജാലങ്ങളും ജീവജാലങ്ങളും ഈ മരണവെപ്രാളത്തില്‍ കടപുഴകിയും ഇണപിരിഞ്ഞും ആ ജലവിധിയുടെ ഗതിക്കനുസരിച്ച് വിവിധ ദശകളിലേക്ക് ചിതറിപ്പോയി. ചില ഭാഗങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇവ അങ്ങനെ ഭൂമുഖത്തിന്റെ പല ഭാഗങ്ങളിലേക്കും വിന്യസിച്ചു. സമുദ്രോത്ഭവത്തിനു മുമ്പുവരെ ആ അന്തരീക്ഷത്തില്‍ നേരിട്ട് ലഭിച്ചിരുന്ന ഓക്‌സിജന്‍ (ജീവ വായു) മാത്രം ശ്വസിച്ചാണ് അവിടുത്തെ ജീവജാലങ്ങള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ജലാന്തര ഭാഗത്തുള്ള വാസം തുടങ്ങേണ്ടിവന്നതോടെ അവിടെ ഇന്‍ ഡയറക്ടായി മാത്രമേ ഓക്‌സിജന്‍ കിട്ടുകയുള്ളൂ എന്ന അവസ്ഥ വന്നു. അത് അവയുടെ ജീവനു തന്നെ ഭീഷണിയായി. അതോടെ, സ്വാഭാവികമായും ആ ജീവജാലങ്ങള്‍ പരസ്പരവും, കൂടാതെ, സസ്യങ്ങളേയും, ജീവജാലങ്ങളേയും കൊന്നും തിന്നും ജീവന്‍ നിലനിര്‍ത്താന്‍ തുടങ്ങി. പ്രയേണ അത്, അവയുടെ ശീലമായിത്തീര്‍ന്നു. അതെടെ വെറും ഒരു ഓക്‌സിജന്‍ ജീവിയായിരുന്ന ജീവജാലങ്ങള്‍ സസ്യഭുക്കായും മാംസഭുക്കായും തീര്‍ന്നു.

ഇങ്ങനെയിരിക്കെ. മേല്‍ക്കൂര ശിഥിലപ്പെട്ട്, താഴോട്ട് ഒഴുകി വീണതിനാല്‍ ഭൂമി ജലത്താല്‍ മൂടപ്പെട്ട്, കര തീരെ കാണാത്ത അവസ്ഥയില്‍ എത്തി. ഈ സമയത്തും, സൂര്യന്റെ താപവും പ്രകാശവും വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അത് അതിന്റെ ഉന്നതാവസ്ഥയില്‍ എത്തിച്ചേര്‍ന്നതോടെ, ഭൂതലത്തെ സമുദ്രജലം നീരാവിയായി ഉയര്‍ന്ന് കുറെശെയായി വറ്റാന്‍ തുടങ്ങി. അങ്ങനെ ആ വെള്ളം പല ഭാഗങ്ങളിലായി താഴ്ന്നപ്പോള്‍ പൊന്തിവന്നതാണ് ഇന്നു നാം കാണുന്ന വന്‍കരകളും ഭൂജാലങ്ങളും.

ഭൂമിശാസ്ത്രപശ്ചാത്തലത്തില്‍ അവതരിപ്പിച്ച പ്രബന്ധം പുതുമയിലും വിജ്ഞാനത്തിലും ശ്രദ്ധേയമായിരുന്നു. സദസ്യര്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് ആസ്വദിച്ച ചര്‍ച്ചയില്‍ സജീവമായി ഭാഗഭാക്കാകുകയും ചെയ്തു.

അനിലാല്‍ ശ്രീനിവാസന്റെ കൃതജ്ഞതാ പ്രസംഗത്തോടുകൂടി മേരി & ജോണ്‍ ഇലക്കാട്ട് സ്‌പോണ്‍സര്‍ ചെയ്ത ജൂണ്‍ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

ഒക്‌ടോബര്‍ മാസംവരെ അജയന്‍ കുറ്റിക്കാട് ഷിക്കാഗോയില്‍ ഉണ്ടായിരിക്കും. ഫോണ്‍: 773 526 2212.
സാഹിത്യവേദി അജയന്‍ കുറ്റിക്കാടിനു സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക