Image

ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫോര്‍ത്ത് ഓഫ് ജൂലൈ ആഘോഷിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 05 July, 2017
ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷിച്ചു
ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാളി സമൂഹം അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ഫോര്‍ത്ത്  ഓഫ് ജൂലൈ വിവിധ  പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ  (ജൂലൈ 4 ) രാവിലെ 9 മണി മുതല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടന്നു. കുട്ടികള്‍ അമേരിക്കന്‍  ദേശീയ ഗാനം ആലപിച്ചു.  സമ്മാന ദാനങ്ങള്‍ക്കു ശേഷം ബാര്‍ബിക്യു ലഞ്ചോടെയാണ്  പരിപാടികള്‍ സാമാപിച്ചത്.

കേരളാ അസോസിയേഷന്‍ പ്രസിഡണ്ട് ബാബു തോമസ്, സെക്രട്ടറി റോയി കൊടുവത്ത് , ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡണ്ട് മാത്യു കോശി, സെകട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവര്‍ ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷിച്ചു
ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷിച്ചു
ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷിച്ചു
ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷിച്ചു
ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷിച്ചു
ഡാലസില്‍ കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ഫോര്‍ത്ത്  ഓഫ് ജൂലൈ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക