Image

സൂപ്പര്‍സെഷനുകളിലെ വിഷയങ്ങളും ക്‌ളാസുകള്‍ നയിക്കുന്നവരും

Published on 05 July, 2017
സൂപ്പര്‍സെഷനുകളിലെ വിഷയങ്ങളും ക്‌ളാസുകള്‍ നയിക്കുന്നവരും
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലെ സൂപ്പര്‍സെഷനുകളുടെ അജണ്ട തയ്യാറായി. കോണ്‍ഫറന്‍സ് മൂന്നാം ദിനമായ ജൂലൈ 14 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മുതല്‍ 3 വരെയാണ് സൂപ്പര്‍സെഷനുകള്‍ നടക്കുന്നത്. 

സൂപ്പര്‍സെഷനുകളിലെ വിഷയങ്ങളും ക്‌ളാസുകള്‍ നയിക്കുന്നവരും: 

1) സഭാ കേസുകള്‍ സെക്യുലര്‍ കോടതികളില്‍ തന്നെ തീര്‍ക്കുന്നതിനുള്ള സാധ്യതകള്‍: റവ. ഡോ എം ഒ ജോണ്‍ ( സഭാവൈദിക ട്രസ്റ്റി)
2) ജോലിയും കുടുംബവും ആധ്യാത്മികജീവിതവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം (ജോര്‍ജ് പോള്‍) സഭാ അല്‍മായ ട്രസ്റ്റി
3)നല്ല മാനസിക ആരോഗ്യവും മനശക്തിയും വിജയവും അമേരിക്കന്‍ ഇന്ത്യക്കാരില്‍ എങ്ങനെ വളര്‍ത്തിയെടുക്കാം. (ഡോ. മിനു തോമസ്) (ജ്യെ.ഉ, ചഇടജ, അആടചജ) നാഷണലി സെര്‍ട്ടിഫൈഡ് സ്‌കൂള്‍ സൈക്കോളജിസ്റ്റ്
4) എന്തുകൊണ്ട് ഓര്‍ത്തഡോക്‌സ് ആയിരിക്കുന്നു? ഫാ. എബി ജോര്‍ജ് ( സെന്റ് തോമസ് ലോംഗ് ഐലന്‍ഡ് ചര്‍ച്ച് അസി. വികാരി).
5) സൃഷ്ടിയോ പരിണാമമോ? ഫാ. വിജയ് തോമസ്( സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് പ്ലെയന്‍ഫീല്‍ഡ് അസി. വികാരി)
6) സഭയിലെ ലിംഗവ്യത്യാസം: ഡോ. ഡോണ റിസ്‌ക് (സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ), 7) നിരാശയുടെയും വിഷാദത്തിന്റെയും മധ്യത്തിലും ജീവന്‍ വിലപ്പെട്ടതാണ്. (ഡോ. റോബിന്‍ മാത്യു, ഗ്ലോബല്‍ ക്ലിനിക്കല്‍ സ്ട്രാറ്റജി ലീഡ്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍- ന്യൂ ജേഴ്‌സി)
8) സൈബര്‍ യുഗത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം (റവ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍- പ്രൊഫസര്‍ - ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി കോട്ടയം)
9) അനുഗ്രഹീതമായ റിട്ടയര്‍മെന്റ് ജീവിതം (ഫാ. എം കെ കുര്യാക്കോസ് ( ഫിലഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി).

10)ഏശയ്യായുടെ പുസ്തകവും യേശുക്രിസ്തുവും(ഫാ. സുജിത് തോമസ് ഭദ്രാസന സെക്രട്ടറി)
11) ആധുനികകാലത്തിലെ ആരാധനക്രമസംഗീതം (ഫാ. ബ്ലസന്‍ വര്‍ഗീസ് -സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടൊറന്റോ.)

12) നാളെയുടെ നേതൃത്വം ക്രിസ്ത്യന്‍ വീക്ഷണത്തില്‍ (ഡോ. സോഫി വില്‍സണ്‍- പ്രസിഡന്റ്-അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ന്യൂജേഴ്‌സി),
13) ഇന്ത്യന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വില്‍പത്രം തയാറാക്കലും എസ്റ്റേറ്റ് പ്ലാനിംഗും (ജേമി ജോഷ്വ എസ്‌ക്വയര്‍ ഡയറക്ടര്‍, ഓഫ് ദ ഓഫിസ് ഓഫ് ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ - കോമല്‍ യൂണിവേഴ്‌സിറ്റി). 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക