Image

കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി

പി. ശ്രീകുമാര്‍ Published on 05 July, 2017
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
ഡിട്രോയിറ്റ്: ആദ്ധ്യാത്മികതയുടെയും കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെയുംശക്തി വിളമ്പരം ചെയ്ത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷന് കൊടിയിറങ്ങി . വിദേശ രാജ്യത്തു നടന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മ ആയി മാറിയ കണ്‍വെന്‍ഷന്‍ സംഘാടക മികവിന്‍െ കാര്യത്തില്‍ അമേരിക്കയില്‍നടന്നഏറ്റവും മികച്ചതായി .

വൈദിക ദര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും പ്രസംഗങ്ങളുംചര്‍ച്ചകളും ഉന്നത നിലവാരം പുലര്‍ത്തി . സ്വാമി ബോധാനന്ദ, സ്വാമി ചിദാനന്ദപുരി , ഡോ എന്‍ ഗോപാലകൃഷ്ണന്‍, സി രാധാകൃഷ്ണന്‍, പ്രൊഫ. വി മധുസൂദനന്‍ നായര്‍, ഡോ പദ്മകുമാര്‍ , മണ്ണടി ഹരി തുടങ്ങിയപ്രമുഖരാണ് ആദ്യാത്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്തത്.

സമ്മേളന സ്ഥലത്തു പ്രതേയേകംതയ്യാറാക്കിയ അമ്പലവുംസമ്മേളന വേദിയിലെയും ഹാളുകളിലെയും ചിത്രങ്ങളും ഭജനയും പൂജയുംആദ്യാത്മികഅനുഭൂതി പകര്‍ന്നു.

ക്ഷേത്ര വാദ്യങ്ങളുടെയും തനതു കലകളുടെയും വര്‍ണശബള ഘോഷയാത്രയോടെ ആരംഭിച്ച നാലു ദിവസത്തെ കണ്‍വന്‍ഷനില്‍ മുടിയേറ്റ്, തായമ്പക , കഥകളി, തെയ്യം , മോഹിനിയാട്ടം , കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍തുടങ്ങിയ കലാരൂപങ്ങള്‍ അതാതു രംഗത്തെ പ്രശസ്തര്‍ അവതരിപ്പിച്ചു. നൃത്തനൃത്യങ്ങളും സംഗീത സദസുകളും ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സവവും , യുവമോഹിനി സൗന്ദര്യമത്സരവും മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സരവും ഒക്കെകണ്‍വെന്‍ഷന്ഉത്സവച്ഛയ പകര്‍ന്നു.

കീഴില്ലം ഉണ്ണികൃഷ്ണന്‍ ,കലാമണ്ഡലം ശിവദാസ് , പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍ , ഡോ നീന പ്രസാദ് , കലാമണ്ഡലം മനോജ് കുമാര്‍ , കലാമണ്ഡലം സുകുമാരന്‍, ജിഷ്ണു നമ്പൂതിരി , വിജയ യേശുദാസ്തുടങ്ങിയവര്‍ കല പ്രകടനം നടത്താനെത്തി.

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി,ഹോളിവുഡ്നടി ഇഷാ തല്‍വാര്‍ എന്നിവരുടെ സാന്നിധ്യം കണ്‍ വന്‍ഷനു താരശോഭനല്‍കി . ചെണ്ട മേളവും ശിങ്കാരി മേളവും പരിപാടികള്‍ക്ക് താളക്കൊഴുപ്പ് നല്‍കി

വിവര സാങ്കേതികരംഗത്തും ആരോഗ്യ മേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടുത്ത പ്രൊഫഷണല്‍ സമ്മിറ്റ് പ്രത്യേകതയായിരുന്നു.
യൂവാക്കളുടെപ്രാതിനിധവും പങ്കാളിത്തവുംശ്രദ്ധേയമായി .
പ്രസിഡണ്ട് സുരേന്ദ്രന്‍ നായര്‍ ,വൈസ്പ്രസിഡന്റ് വിനോദ്ബാഹുലേയന്‍ , സെക്രട്ടറിരാജേഷ് കുട്ടി , ജോയിന്റ്സെക്രട്ടറി കൃഷ്ണ രാജ് , ട്രഷറര്‍ സുദര്‍ശന കുറുപ്പ്,ജോയിന്റ് ട്രഷറര്‍രഘു നായര്‍ , ചെയര്‍മാന്‍രാജേഷ് നായര്‍ ,ട്രസ്റ്റീ ചെയര്‍മാന്‍ഷിബു ദിവാകരന്‍ , വൈസ് ചെയര്‍മാന്‍ രതീഷ് നായര്‍ തുടങ്ങയവര്‍നേതൃത്വംനല്‍കി .

അടുത്ത കണ്‍വെന്‍ഷന് 2019-ല്‍ ന്യൂ ജേഴ്‌സിയില്‍ നടക്കും. കോണ്‍വെഷന്‍ പതാക പ്രസിഡണ്ട് സുരേന്ദ്രന്‍ നായര്‍ പുതിയപ്രസിഡണ്ട്ഡോ. രേഖ മേനോന് കൈമാറി
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
കെ എച്ഛ്. എന്‍ എകണ്‍വെന്‍ഷന് കൊടിയിറങ്ങി
Join WhatsApp News
ചാക്കോ സ്വാമി 2017-07-06 03:54:43
പശു ഇറച്ചി തിന്നുന്നവരെ കൊന്നു തിന്നുന്നതല്ല ഹിന്ദുയിസം നേരെമറിച്ചു അവരെ ഉൾകൊള്ളുന്ന  സഹിഷ്ണ്ത സ്നേഹം കരുണ തുടങ്ങിയ സുകുമാരഗുണകളുടെ അടിസ്ഥാനത്തിൽ പണിത് ഉയർത്തിയതാണ് ഹിന്ദൂയിസം എന്ന്  ഭാരതത്തിലെ മനുഷ്യ മാംസം ഭക്ഷിക്കുന്ന ഹിന്ദുക്കളെ പഠിപ്പിക്കാൻ ഇത്തരം സമ്മേളനം ഇന്ത്യയിൽ നടത്തുന്നത് നല്ലൊരു ആശയം തന്നെയാണ് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക