Image

രണ്ടാം തവണയും ജയില്‍ ചാടിയ പ്രതിയെ പോലീസ് തിരയുന്നു

പി പി ചെറിയാന്‍ Published on 06 July, 2017
രണ്ടാം തവണയും ജയില്‍ ചാടിയ പ്രതിയെ പോലീസ് തിരയുന്നു
സൗത്ത് കരോളിന: അതീവ സുരക്ഷാ സംവിധാനങ്ങളുള്ള സൗത്ത് കരോളിനാ ജയിലില്‍ നിന്നും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജിമ്മി കൗസെ (46) അതിവിദഗ്ദമായി രക്ഷപ്പെട്ടു.

2004 ല്‍ മുന്‍ ഡിഫന്‍സ് അറ്റോര്‍ണിയെ തട്ടികൊണ്ട് പോയ കേസ്സിലാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ജൂലൈ 5 ഉച്ചക്ക് 1. 55 നാണ് റിഡ്ജ് വില്ലയിലുള്ള ലിബര്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിയുന്നത്.

ഇത് രണ്ടാം തവണയാണ് ജിമ്മി ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. 3 ദിവസത്തെ തിരച്ചിലിന് ശേഷം ഇരുവരേയും പോലീസ് പിടികൂടി.

ആറടി 2 ഇഞ്ച് പൊക്കമുള്ള വെളുത്ത വര്‍ഗ്ഗക്കാരനായ പ്രതിയെ കണ്ടെത്തുന്നതിന് പോലീസ് തിരിച്ചറിയല്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ അതി സുരക്ഷിത ജയിലുകളില്‍ നിന്നും ഇതിന് മുമ്പും പ്രതികള്‍ രക്ഷപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



രണ്ടാം തവണയും ജയില്‍ ചാടിയ പ്രതിയെ പോലീസ് തിരയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക