Image

കല കുവൈറ്റ് 'നോട്ട് ഇന്‍ മൈ നെയിം’ കാന്പയിന്‍ സംഘടിപ്പിച്ചു

Published on 07 July, 2017
കല കുവൈറ്റ് 'നോട്ട് ഇന്‍ മൈ നെയിം’ കാന്പയിന്‍ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഗോമാംസത്തിന്റെ പേരിലുള്ള അക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ 'നോട്ട് ഇന്‍ മൈ നെയിം’ എന്ന പേരില്‍” കാന്പയിന്‍ സംഘടിപ്പിച്ചു. 

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണ്, രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ ഇടതുപക്ഷമതനിരപേക്ഷ മനസുകള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് കെ.വി.നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെ. സജി, വിവിധ സംഘടനാ പ്രതിനിധികളായ ഫൈസല്‍ മഞ്ചേരി, ധര്‍മ്മരാജ് മടപ്പള്ളി, അന്‍വര്‍ സെയ്ദ്, ഹംസ പയ്യന്നൂര്‍, ഹമീദ് കേളേത്ത്, ടി.വി. ഹിക്മത്, ബഷീര്‍ ബാത്ത, അബ്ദുള്‍ ഫത്താഹ്, മുഹമ്മദ് റിയാസ് എന്നിവര്‍ പ്രസംഗിച്ചു. സമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. കല കുവൈറ്റ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പാട്ടുകളും കവിതകളും ആവേശത്തോടെയാണ് സദസ് ഏറ്റെടുത്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക