Image

'ഞങ്ങള്‍ക്കു ദൈവത്തെ വേണം' ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം

പി.പി.ചെറിയാന്‍ Published on 07 July, 2017
'ഞങ്ങള്‍ക്കു ദൈവത്തെ വേണം' ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം
പോളണ്ട്: സ്വാതന്ത്ര്യവും, വിശ്വാസവും, നിയമങ്ങളും, ചരിത്രവും, വ്യക്തിത്വവും ചവിട്ടിമെതിക്കപ്പെട്ട ദശാബ്ദങ്ങള്‍ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കീഴില്‍ നരക യാതന അനുഭവിക്കേണ്ടി വന്ന പോളിഷ് ജനത പ്രതീക്ഷകള്‍ കൈവിടാതെ ധീരതയോടെ തിന്മയുടെ മേല്‍ ജയം നേടിയതിനെ പ്രശംസിച്ചുകൊണ്ടു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ജൂലായ് 6 വ്യാഴാഴ്ച നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം വാര്‍സൊയിലെ ക്രസന്‍സ്‌ക്കി സ്‌ക്വയറില്‍ തടിച്ചു കൂടിയ ജനകൂട്ടം ഹര്‍ഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്.

1979 ജൂണ്‍ രണ്ടിന് വാര്‍സൊയില്‍ ആദ്യമായി പോളിഷ് പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധ ബലിയര്‍പ്പിച്ചതോടെ കമ്മ്യൂണിസ്റ്റാധിപത്യത്തിന്റെ തകര്‍ച്ചയുടെ ആരംഭം കുറിക്കുകയായിരുന്നുവെന്ന് ട്രമ്പ് ഓര്‍മ്മിച്ചു. വിശുദ്ധ ബലിയര്‍പ്പണത്തിനിടെ പോപ് നടത്തിയ പ്രസംഗത്തിനു ശേഷം ലക്ഷകണക്കിന് പോളിഷ് ജനതയുടെ കണ്ഠങ്ങളില്‍ നിന്നും ഉയര്‍ന്നത് ഞങ്ങള്‍ക്ക് സമ്പത്തോ, അവകാശങ്ങളോ ഒന്നും തന്നെ വേണ്ട, ദൈവത്തെ മാത്രം മതി എന്ന പ്രാര്‍ത്ഥനയായിരുന്നുവെന്ന് കരഘോഷങ്ങള്‍ക്കിടയില്‍ ട്രമ്പ് പറഞ്ഞു.

പോളണ്ടിലേയും, യൂറോപ്പിലേയും, അമേരിക്കയിലേയും ജനത ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതും  ഇതേ പ്രാര്‍ത്ഥന തന്നെയാണ്. ട്രമ്പ് പ്രത്യാശ പ്രകടിപ്പിച്ചു. 'മേക്ക് പോളണ്ട് ഗ്രേറ്റ്' എന്ന ആശംസയോടെയാണ് ട്രമ്പ് പ്രസംഗം ഉപസംഹരിച്ചത്. പോളണ്ട് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തപ്പെടുത്തുന്നതിന് ഇടയായതായി പോളിഷ് പ്രസിഡും അഭിപ്രായപ്പെട്ടു.

'ഞങ്ങള്‍ക്കു ദൈവത്തെ വേണം' ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം
'ഞങ്ങള്‍ക്കു ദൈവത്തെ വേണം' ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം
Join WhatsApp News
Democrat 2017-07-08 05:28:11
ചെകുത്താൻ വേദം ഓതുന്നു 
എഡ്‌വേഡ്‌ 2017-07-08 05:39:15
ആരവങ്ങൾ ഉയരുന്നു, ലോകം മുഴുവൻ അമേരിക്കയുടെ സ്വന്തം (കെനിയയുടെ അല്ല) പ്രസിഡന്റ് ട്രംപിനെ വരവേൽക്കുന്നു!! 

അമേരിക്ക ആദ്യം, അമേരിക്കക്കാർ  ആദ്യം, അത് കഴിഞ്ഞുമതി ലോക പോലീസ് . Make America great again. ഓരോ ഇലക്ഷൻ കഴിയുംതോറും ഭൂരിപക്ഷം കൂടി വരുന്നതിന്റെ കാരണവും ഇത് തന്നേ.

നുറുങ്ങുകൾ
ഫേക്ക് ന്യൂസ് ചാനൽ സർവേ മൊത്തം നിറുത്തി
തെറ്റായ റഷ്യൻ ഇടപെടൽ വാർത്തയിൽ മാപ്പു പറഞ്ഞു
കള്ള വാർത്ത പടച്ചുവിട്ട ജോലിക്കാരെ പറഞ്ഞുവിട്ടു
നാരദന്‍ 2017-07-08 14:14:49
എട്വര്‍ഡും കൊള്ളാം  അവനുടെ  ഹീറോയും കൊള്ളാം 
ഇത്തരം  വിഡ്ഢികള്‍ എന്തിനു  ഭൂമിക്കു  ഭാരമായി  ജനിച്ചു 
Mathew Varghese 2017-07-08 16:33:23
ട്രംപിനെപ്പോലെ തട്ടിപ്പ് പരിപാടിയാണ് എഡ്വേർഡ് എന്ന ഫെയ്ക്കിന് .  അവന്റെ പേര്തന്നെ കണ്ടില്ലേ?  ഏതായാലും ട്രംപ് ജർമ്മനിയിൽ പോയി അവന്റെ ബോസിനെ കണ്ട് സല്യൂട്ട് ചെയ്യുത് മടങ്ങി. ഇതിനൊക്കെ കൂട്ട് നിൽക്കുന്ന ചീഞ്ഞ മലയാളികൾ 
Brother Tom 2017-07-08 16:42:17
ട്രംപിന്റ് പ്രസംഗകേട്ടതും എന്റെമേൽ ഹോളി സ്പിരിറ്റ് വന്നതും അതുപോലെ അടുത്തിരുന്ന ലീലാമ്മ സഹോദരിയുടെ അടി വന്നതും ഒരുപോലെയായിരുന്നു . ഞാൻ ട്രംപിന് വോട്ട് ചെയ്യത ഒരു ക്രിസ്ത്യൻ സഹോദരനാണെ . എന്നാലും ലീലാമ്മേടെ അടി കണ്ണീന്ന് പൊന്നീച്ച പറന്നു. ഇനി ട്രംപിന്റെ പ്രസംഗം കേൾക്കാൻ ഇല്ല . 
Born again Avarachen 2017-07-08 17:26:48
സഹോദര  ടോം  എനിക്കും പറ്റി  ഇതേ അനുഭവം . വെറും ദോശ  തിന്നു കൊണ്ടിരുന്ന ഞാന്‍  അറിയാതെ അടുത്ത്  ഇരുന്ന വെളുമ്പി യുടെ  ദോസയില്‍  ഒന്ന്  തൊട്ടു , അയ്യോ പിന്നെ നടന്നത് ഒരു പിടിയും ഇല്ല .
യു ആര്‍ എ ട്രുംപ് ഫാന്‍ ടൂ - എന്നൊക്കെ അവള്‍ അലറുന്നത്  കേട്ടു . നിലത്തു കിടന്ന ഞാന്‍ മേലോട്ട് നോക്കി  പഷെ  ഫാന്‍ കണ്ടില്ല , കണ്ണിന്‍ മുകളില്‍ കൂടി  പൊന്നീച്ച  പറക്കുന്നത് കണ്ടു . 
Kalathil 2017-07-08 19:21:27
Mr.Trump is the man who loves his country and the citizens. He is an outstanding president of America and professional performance. He is going to be one of the excellent president of America. 
Anthappan 2017-07-08 20:40:59
            Trump is a self centered man without any vision or loyalty to this country.  When all the intelligent agencies said that Russia meddled with the American election,  Trump put them down in front of the world and accepted what Putin said and that is that they never interfered in election.  I don't understand how any nation can become great by isolating themselves from the world stage.  He withdrew himself from trade deals and  Paris agreement for climate change.  'The nations that remain in the Paris agreement will be the nations that reap the benefits in jobs and industries created.  I believe the United States of America should be at the front of the pack.  But even in the absence of American leadership; even as this administration joins a small handful of nations that reject the future; I’m confident that our states, cities, and businesses will step up and do even more to lead the way, and help protect for future generations the one planet we’ve got.' (Former President Obama)- 
             Trump will never be able to touch the heart of the people and his spiritual  world is America.   But if one study the spiritual leaders of the world, they never excluded anyone rather included everyone.  How can a person who hate certain class of people can touch the heart of people.  How can a person who mock the handicap can be compassionate? How can a person who rejects the oppressed and poor and go after rich can touch the people? It is ironic that most of the evangelists who claim that they are the followers of Christ voter for Trump.  
             Trump will never be able to touch anyone's heart until he became a born again man.    
 
Jose 2017-07-09 07:54:40
എഡ്‌വേർഡ് ഒരു ചീത്ത പേരാണോ? എനിക്കറിയില്ലായിരുന്നു കേട്ടോ.

വെറുതെയല്ല ട്രംപ് വീണ്ടും വീണ്ടും ജയിക്കുന്നത്, ഭൂരിപക്ഷം കൂട്ടുന്നത് ...
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന എതിരാളികളുള്ളതുകൊണ്ടാ

Argue on ideas, not on individuals.
ആരോട് പറയാൻ, തലയിൽ വല്ലതും വേണ്ടേ

ട്രംപ് ഇനി അടുത്ത 8 വർഷം നമ്മുടെ പ്രസിഡന്റ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക