Image

കൊച്ചിന്‍ കലാഭവന്‍ കലാസന്ധ്യയുമായി ഓസ്‌ട്രേലിയയില്‍

Published on 08 July, 2017
കൊച്ചിന്‍ കലാഭവന്‍ കലാസന്ധ്യയുമായി ഓസ്‌ട്രേലിയയില്‍

 
മെല്‍ബണ്‍: നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിന്‍ കലാഭവന്‍ വീണ്ടും ഓസ്‌ട്രേലിയയില്‍ കലാസന്ധ്യ അവതരിപ്പിക്കുന്നു. വേള്‍ഡ് ടൂറിന്റെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 17 വരെ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലാണ് കലാസന്ധ്യ അരങ്ങേറുക. സോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലാസന്ധ്യ അവതരിപ്പിക്കുന്നത്.

സംഗീത ലോകത്തെ പ്രശസ്തരായ ബിനു ആനന്ദ്, റെനിഷ് പീറ്റര്‍, ഫിബിനാ റാണി എന്നിവര്‍ ഗാനങ്ങളും സിനിമാ രംഗത്തെ പ്രശസ്തരായ അംബികാ മോഹന്‍, ശരണ്യ ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ സിനിമാറ്റിക് ഡാന്‍സുകളും മിമിക്രി രംഗത്തെ പ്രശസ്തനും വിവിധ ടിവി ചാനലുകളില്‍ കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്ന ജയദേവിന്റെ നേതൃത്വത്തില്‍ കോമഡി രംഗങ്ങളും അവതരിപ്പിക്കും. ലൈവ് ഓര്‍ക്കസ്‌ട്രോയില്‍ ലാല്‍ (തബല) വിനോദ് (കീബോര്‍ഡ്), ബിനു ഷാമാസ് (ഡ്രം) എന്നിവയും കൈകാര്യം ചെയ്യുന്നു. 

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മൂന്ന് മണിക്കൂര്‍ സംഗീതത്തിന്േ!റയും ചിരിയുടേയും നൃത്തത്തിന്േ!റയും പുതിയ അനുഭവം സൃഷ്ടിക്കാന്‍ കലാസന്ധ്യക്ക് ആകുമെന്ന് സംവിധായകന്‍ സോബി ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു. 

കലാസന്ധ്യയുടെ ഓസ്‌ട്രേയിയായിലെ സ്‌പോണ്‍സര്‍മാര്‍ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആണ്. രണ്ട് വര്‍ഷം മുന്‍പ് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ നടത്തിയ ഓണനിലാവ് ചാരിറ്റി ഷോ വന്‍ വിജയം ആയിരുന്നു. കോട്ടയത്തെ നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസിനായിരുന്നു ചാരിറ്റിയുടെ തുക നല്‍കിയത്. ഇത്തവണയും കൊച്ചിന്‍ കലാഭവന്റെ കലാന്ധ്യയില്‍ കിട്ടുന്ന ലാഭവിഹിതം പഠിത്തത്തില്‍ സമര്‍ഥരും നിര്‍ധനരുമായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ചെലവഴിക്കുമെന്ന് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. 

കലാസന്ധ്യ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ സോണി 043 462 0028 ,സ്റ്റീഫന്‍ 044 964 4489 , കിഷോര്‍ 043 139 5604, ഷാജന്‍ 041 290 2251, ജിം 043 190 0948, രാധാകൃഷ്ണ്‍ 041 609 4829, ടോമി : 040 135 3989, ജോജി 040 267 7909, ജോസ് 046 627 4838 എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക