Image

പി.ടി തോമസ്‌ ഒരുപാട്‌ ചെറ്റത്തരങ്ങള്‍ പറയുന്ന പൊതു പ്രവര്‍ത്തകനാണെന്ന്‌ മന്ത്രി എം.എം മണി

Published on 09 July, 2017
പി.ടി തോമസ്‌ ഒരുപാട്‌ ചെറ്റത്തരങ്ങള്‍ പറയുന്ന പൊതു പ്രവര്‍ത്തകനാണെന്ന്‌ മന്ത്രി എം.എം മണി


തിരുവനന്തപുരം: പി.ടി തോമസ്‌ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. ഒരു പാട്‌ ചെറ്റത്തരങ്ങള്‍ പറയുന്ന പൊതുപ്രവര്‍ത്തകനാണ്‌ പിടി തോമസ്‌ എന്നായിരുന്നു മന്ത്രി പറഞ്ഞത്‌. തനിക്ക്‌ കൊട്ടാകമ്പൂരില്‍ ഭൂമിയുണ്ടെങ്കില്‍ പി.ടി തോമസിന്‌ ആ ഭൂമി സൗജന്യമായി നല്‍കാമെന്നും മണി പറഞ്ഞു.

നേരത്തെ, ദേവികുളം സബ്ബ്‌ കളക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനം മാറ്റിയതിനു പിന്നില്‍ മന്ത്രിയാണെന്ന്‌ എം.എല്‍.എ ആരോപിച്ചിരുന്നു. മന്ത്രിയും ജോയ്‌സ്‌ ജോര്‍ജുമാണ്‌ നീക്കത്തിന്‌ പിന്നിലെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ്‌ മന്ത്രി പി.ടി തോമസിനെതിരെ രംഗത്തെത്തിയത്‌.

കൊട്ടാക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ പെരുമ്പാവൂരിലെ റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനി എന്ന സ്ഥാപനവുമായി മന്ത്രിക്കുള്ള ബന്ധം അന്വേഷിക്കണമെന്നും മന്ത്രിയാകുന്നതിന്‌ മുന്‍പും ശേഷവും എം.എം മണി പല തവണ സ്ഥാപന ഉടമയുടെ വീട്‌ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എം.എല്‍.എ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക