Image

സി.പി.ഐ.യും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ എല്ലാവരുടേയും മനസിലുണ്ടെന്ന്‌ ഉമ്മന്‍ ചാണ്ടി

Published on 09 July, 2017
 സി.പി.ഐ.യും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ എല്ലാവരുടേയും മനസിലുണ്ടെന്ന്‌   ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സി.പി.ഐ.യും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ എല്ലാവരുടേയും മനസിലുണ്ടെന്ന്‌   കോണ്‍ഗ്രസ്‌ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി.

 മുന്നണി വിപുലീകരണത്തിന്‌ ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്‌ണന്‍ ആദ്യം സ്വന്തം ക്യാമ്പ്‌ ഭദ്രമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്വന്തം മുന്നണിയിലെ ആളുകള്‍ പുറത്തുപോകാതെ സി.പി.ഐ.എം നോക്കണം. ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സി.പി.ഐ പറയുന്നത്‌ ജനങ്ങളുടെ നിലപാടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സി.പി.ഐ ആത്മപരിശോധനയ്‌ക്ക്‌ തയാറാകണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പരസ്യപ്രസ്‌താവനകളിലൂടെവിവാദങ്ങളുണ്ടാക്കുന്നത്‌മുന്നണി രീതിയല്ലെന്നും വിശാല ഇടത്‌ഐക്യം മുന്‍നിര്‍ത്തിയാണ്‌ സി.പി.ഐ.എം പ്രതികരിക്കാത്തതെന്നും വിവാദങ്ങള്‍ മുന്നണി ബന്ധം വഷളാക്കുമെന്നുമായിരുന്നു കോടിയേരിയുടെ വാക്കുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക