Image

വാശിയേറിയ 19 -മത് 56 ചീട്ടുകളി മത്സരം ന്യൂജേഴ്സില്‍ ഒക്ടോബര്‍ 13,14,15 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2017
വാശിയേറിയ 19 -മത് 56 ചീട്ടുകളി മത്സരം ന്യൂജേഴ്സില്‍ ഒക്ടോബര്‍ 13,14,15 തീയതികളില്‍
ന്യൂജേഴ്സി. വാശിയേറിയ 56 ചീട്ടുകളി മത്സരം ന്യൂജേഴ്സില്‍ ഹോട്ടല്‍ ബാങ്ക്വറ്റ് & കോണ്‍ഫറന്‍സ് സെന്ററില്‍ ( Hotel Banquet & Conference Center, 1171 King George Post Rd Ediosn NJ 08837 Tel. 732-661-1000) വെച്ച് ഒക്ടോബര്‍ 13,14,15 തീയതികളില്‍ നടക്കും.

1999-ല്‍ ഡിട്രോയിറ്റില്‍ തുടങ്ങിയ ഈ മത്സരം അമേരിക്കയിലെ വിവിധ സിറ്റികളായ ഷിക്കാഗോ, ഹ്യൂസ്റ്റണ്‍, ഡാളസ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്്, ഫിലാഡല്‍ഫിയ, ഫ്ളോറിഡ, ടോറന്റോ -ണ്ടകാനഡ എന്നിവടങ്ങളില്‍ അരങ്ങേറുകയുണ്ടായി. മത്സരത്തേക്കാളുപരി സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ ആഘോഷമാണിത്.

അമ്പതില്‍പ്പരം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. രാജിസ്ട്രഷന്‍ ഫീസ്: 100 ഡോളര്‍.
മൂന്നു ദിവസം സൗജന്യ ഭക്ഷണം, ഡ്രിങ്ക്സ് കുടാതെ ഒന്നും, രണ്ടും, മുന്നും, നാലും സ്ഥാനങ്ങള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: : 56international.com, ദിലീപ് വര്‍ഗീസ് (ചെയര്‍പേഴ്‌സണ്‍ ന്യൂജേഴ്‌സി) 908-347-9010, സണ്ണി വാളിപ്ലാക്കല്‍ (ഇവന്റ് മാനേജര്‍ ന്യൂജേഴ്‌സി) 908 966 3701, അപ്പച്ചന്‍ ഡിട്രോയിറ്റ് (നാഷണല്‍ കോര്‍ഡിനേറ്റര്‍) 248 767 6822.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക