Image

മലയാളി നഴ്‌സ് ദുബായിലെ ഫഌറ്റില്‍ മരിച്ചനിലയില്‍

Published on 09 July, 2017
മലയാളി നഴ്‌സ് ദുബായിലെ ഫഌറ്റില്‍ മരിച്ചനിലയില്‍

ചങ്ങനാശേരി: മലയാളി നഴ്‌സിനെ ദുബായിലെ ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ചങ്ങനാശേരി പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ മുണ്ടുകോട്ടാല്‍ കോട്ടപ്പുഴക്കല്‍ തോമസിന്റെ മകള്‍ ശാന്തി തോമസ് (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയും തോമസ് മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. 

ശാന്തിയുടെ ഭര്‍ത്താവ് ആലപ്പുഴ തത്തംപള്ളി ആന്റണി ജോസഫിന്റെ (ജോബി) സഹോദരന്‍ ബോബിയാണ് ആലപ്പുഴയില്‍ നിന്ന് ശനിയാഴ്ച രാത്രി 11.30 ഓടെ ശാന്തി മരണമടഞ്ഞ വിവരം പായിപ്പാട്ടെ വീട്ടില്‍ വിളിച്ച് അറിയിച്ചത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഒരു വര്‍ഷം മുന്‍പാണ് ശാന്തി ദുബൈയില്‍ എത്തിയത്. 

ഏകമകള്‍ മരിയ (മൂന്ന്) ആലപ്പുഴയിലെ വീട്ടിലാണ്. ഭര്‍ത്താവ് നിരന്തരം ശാരീരകവും മാനസികവുമായി പീഡിപ്പിക്കുന്ന കാര്യം മകള്‍ പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറയുന്നു. കൂടെ ജോലി ചെയ്യുന്നവരോടും ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നതായും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക