Image

ഇഎംഎസ്‌ തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത്‌ ചോത്തിയായതിനാലെന്ന്‌ ഗൗരിയമ്മ

Published on 10 July, 2017
ഇഎംഎസ്‌ തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത്‌ ചോത്തിയായതിനാലെന്ന്‌ ഗൗരിയമ്മ

ആലപ്പുഴ: ഇഎംഎസ്‌ തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത്‌ ഈഴവജാതിയില്‍ പെട്ടതിനാലാണെന്ന്‌ കെആര്‍ ഗൗരിയമ്മ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന്‌ പ്രചരിപ്പിച്ച ശേഷം ഒഴിവാക്കിയതിനേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായിട്ടായിരുന്നു ഗൗരിയമ്മയുടെ പ്രസ്‌താവന.

മുഖ്യമന്ത്രിയാക്കാത്തതില്‍ തനിക്ക്‌ പരിഭവമില്ല. മന്ത്രിയോ മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരിയോ എന്നതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ പ്രവര്‍ത്തിയാളാണ്‌ താനെന്നും ഗൗരിയമ്മ വ്യക്തമാക്കി. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക