Image

മമ്മൂട്ടിയുടെ വീട്ടിലേക്ക്‌ വനിതാ സംഘടനകള്‍ മാര്‍ച്ച്‌ നടത്തുമെന്ന്‌ റിപ്പോര്‍ട്ട്‌: വീടിന്‌ പൊലീസ്‌ കാവല്‍

Published on 11 July, 2017
മമ്മൂട്ടിയുടെ വീട്ടിലേക്ക്‌ വനിതാ സംഘടനകള്‍ മാര്‍ച്ച്‌ നടത്തുമെന്ന്‌ റിപ്പോര്‍ട്ട്‌: വീടിന്‌  പൊലീസ്‌ കാവല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ അറസ്റ്റിലായതിനു പിന്നാലെ അമ്മയിലെ ഭാരവാഹികളായ താരങ്ങളുടെ വീടുകള്‍ക്ക്‌ പൊലീസ്‌ കാവല്‍. 

അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ മമ്മൂട്ടിയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീടിനു പൊലീസ്‌ സുരക്ഷ ഏര്‍പ്പെടുത്തി.
വനിതാ സംഘടനകള്‍ മമ്മൂട്ടിയുടെ വീട്ടിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ്‌ വീടിനു സുരക്ഷ ഏര്‍പ്പെടുത്തിയത്‌. 

അമ്മയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ദിലീപിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നതിനെതിരെയാണ്‌ വനിതാ സംഘടനകള്‍ പ്രതിഷേധിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക