Image

ദിലീപ് പകപോക്കലില്‍ അഗ്രഗണ്യന്‍ ; വിനയന്‍

Published on 11 July, 2017
ദിലീപ് പകപോക്കലില്‍ അഗ്രഗണ്യന്‍ ; വിനയന്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. തനിക്ക് ഇഷ്ടമില്ലാത്തവരോടുള്ള ദിലീപിന്റെ നടപടികളോട് എതിര്‍പ്പ് ആദ്യം മുതലേ പ്രകടിപ്പിച്ച ആളാണ് ഞാന്‍. പകപോക്കലില്‍ അഗ്രഗണ്യനാണ് ദിലീപ്.

ഇത്തരമൊരു ഹീനകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ചലചിത്ര താരമാണെന്ന് വരുന്നത് ലോകത്തിന് മുന്നില്‍ മലയാള സിനിമയ്ക്കു അപമാനകരമാണ്. കേരള പോലീസ് കൃത്യമായ തെളിവുകളുടെ പേരിലാണ് അറസ്റ്റ് ചെയ്‌തെങ്കില്‍ അതിനെ അഭിനന്ദിക്കുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്കു നീതി ലഭിക്കേണ്ടത് ഇത്തരമൊരു ദുരനുഭവം വീണ്ടും ഉണ്ടാവാതിരിക്കാന്‍ അനിവാര്യമാണെന്നും വിനയന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക