Image

ചോദ്യം ചെയ്യുന്നതിനായി 'തന്നെ പൊലീസ്‌ വിളിപ്പിച്ചെന്ന വാര്‍ത്ത തെറ്റെന്ന്‌ മുകേഷ്‌

Published on 12 July, 2017
ചോദ്യം ചെയ്യുന്നതിനായി  'തന്നെ  പൊലീസ്‌ വിളിപ്പിച്ചെന്ന വാര്‍ത്ത തെറ്റെന്ന്‌ മുകേഷ്‌


നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്‌ വിളിപ്പിച്ചെന്ന വാര്‍ത്ത തെറ്റെന്ന്‌ നടനും എംഎല്‍എയുമായ മുകേഷ്‌. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും ഇത്‌ സംബന്ധിച്ച യാതൊരു അറിയിപ്പും തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും മുകേഷ്‌ മാധ്യമങ്ങള്‍ക്ക്‌ മുമ്പാകെ പറഞ്ഞു. പള്‍സര്‍ സുനിയെ ദിലീപിന്‌ പരിചയപ്പെടുത്തിയത്‌ താനാണെന്ന ആരോപണവും മുകേഷ്‌ നിഷേധിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും പൊലീസ്‌ ചോദ്യം ചെയ്‌തേക്കുമെന്ന്‌ നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത്‌ മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മുകേഷിനെ ചോദ്യംചെയ്യുന്നതെന്നായിരുന്നു വാര്‍ത്ത.
ദിലീപ്‌ നായകനായ സൗണ്ട്‌ തോമയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ സമയത്ത്‌ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. കൂടാതെ അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക