Image

'നാലു ചുവരുകള്‍ക്കുളളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നമാണ്‌ ആക്രമണത്തില്‍ എത്തിയതെന്ന്‌ മംമ്‌ത

Published on 12 July, 2017
 'നാലു ചുവരുകള്‍ക്കുളളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നമാണ്‌ ആക്രമണത്തില്‍ എത്തിയതെന്ന്‌ മംമ്‌ത

നടി അക്രമിക്കപ്പെട്ട സംഭവും അതിന്‌ പിന്നിലെ ഗൂഡാലോചന കേസില്‍ ദിലീപ്‌ അറസ്റ്റിലായതും മലയാള സിനിമയക്ക്‌ നാണക്കേടുണ്ടാക്കിയെന്ന്‌ നടി മംമ്‌ത മോഹന്‍ദാസ്‌. 

ഈ വിഷയത്തില്‍ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു മംമ്‌ത. നാലു ചുമരുകള്‍ക്കുകളില്‍ സംസാരിച്ച്‌ തീര്‍ക്കാമായിരുന്ന പ്രശ്‌നങ്ങളാണ്‌ ആക്രമണത്തിലേക്ക്‌ എത്തിയത്‌. 

ഈ സംഭങ്ങള്‍ മലയാള സിനിമ മേഖലയ്‌ക്ക്‌ ദോഷം ചെയ്യുമെന്നും മംമ്‌ത പറഞ്ഞു.വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ കുറിച്ചും മംമ്‌ത നിലപാട്‌ വ്യക്തമാക്കി. 

ഡബ്ലുസിസി തുടങ്ങിയവര്‍ അത്‌ ആവശ്യമുണ്ടെന്ന്‌ തോന്നിയവരാണ്‌. താന്‍ അതില്‍ അംഗമല്ലെന്നും മംമ്‌ത മാധ്യമങ്ങളോട്‌ പറഞ്ഞു.നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ആദ്യമായി പ്രതികരിക്കുകയായിരുന്നു നടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക