Image

മുപ്പത്തഞ്ചാമത് പിസിനാക്ക് കോണ്‍ഫ്രന്‍സിനു അനുഗ്രഹീത പരിസമാപ്തി

രാജന്‍ ആര്യപ്പള്ളില്‍ Published on 12 July, 2017
മുപ്പത്തഞ്ചാമത് പിസിനാക്ക് കോണ്‍ഫ്രന്‍സിനു അനുഗ്രഹീത പരിസമാപ്തി
കൊളംബസ് പട്ടണത്തില്‍ ആദ്യമായി നടന്ന നോര്‍ത്തമേരിക്കന്‍ മലയാളിപെന്തക്കോസ്തു കോണ്‍ഫ്രന്‍സ് ജൂലൈ 2 നു വിജയകരമായി പരിസമാപിച്ചു. ജൂണ്‍ 29 നു പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയസമ്മേളനം കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫ ്ഉത്ഘാടനംചെയ്തു. വളരെ ചുരുക്കം വിശ്വാസികള്‍ മാത്രം പാര്‍ക്കുന്ന കൊളംബസ് പട്ടണത്തില്‍ ഈ കോണ്‍ഫ്രന്‍സിനായി ഒരുവലിയ വിശ്വാസി സമൂഹംകൂടിവന്നത് ംഘാടകരെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സമ്മേളനത്തിന്റെ ആദ്യദിനം മുതല്‍ തന്നെ ആത്മീയ ഉണര്‍വിന്റെ ശക്തമായ സാന്നിധ്യം പങ്കെടുത്ത ഏവര്‍കും അനുഭവേദ്യമായിരുന്നു.

നാട്ടില്‍നിന്നും നോര്‍ത്തമേരിക്കയുടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുംവ ന്ന ദൈവദാസന്‍ന്മാരുടെ അനുഗ്രഹീത സന്ദേശങ്ങള്‍ പണ്ടെടുത്തവരില്‍ ആത്മീകഉണര്‍വ് പകരുന്നതിനു കാരണമായി. കുഞ്ഞാടെ നീയോഗ്യന്‍ എന്ന തീമിനെ ആസ്പദമാക്കി പാസ്റ്റര്‍മാരായ കാനം അച്ഛന്‍, വി. ജെ. തോമസ്, പി. ടി. തോമസ്, വില്‍സണ്‍ ജോസഫ്, ബെനിസണ്‍ മത്തായി, ലഫായത്തു സ്‌കെയില്‍സ് , ഓ. എം രാജുകുട്ടി ഷിബുതോമസ്, മോനിസ്‌ജോര്‍ജ്എന്നിവര്‍ശക്തമായവചനശുശ്രുഷനിര്‍വഹിച്ചു.
ബ്രദര്‍ ഫിന്നിസാമിന്റെ നേതൃത്വത്തില്‍ പിസിനാക്‌നാഷണല്‍ ടീം കോണ്‍ഫ്രന്‍സില്‍ മനോഹരമായ ഗാനശുശ്രുഷ നിര്‍വഹിച്ചു. അത്കൂടാതെ സിസ്റ്റര്‍ പെര്‍സിസ ്‌ജോണ്‍ ഇവ. ശ്രീജിത്ത് എബ്രഹാം, പാസ്റ്റര്‍ കെ. പി. രാജന്‍ എന്നിവരും ഗാനശുശ്രുഷകള്‍ക്കു നേതൃത്വംനല്‍കി.

യുവജനസമ്മേളനങ്ങളില്‍ പാസ്റ്റര്‍ജെറിന്‍, പാസ്റ്റര്‍ നാറ്റ് ഷാറ്റലിന് എന്നിവരും, സഹോദരിമാരുടെ സമ്മേളനങ്ങളില്‍ സിസ്റ്റര്‍ സൂസന്‍ ജോര്‍ജ്, സിസ്റ്റര്‍ ലീലാമ്മ സാമുവേല്‍ എന്നിവരുംശക്തമായ ദൂതുകള്‍ ജനങ്ങള്‍ക്കു നല്‍കി.

കൂടാതെ ഹിന്ദിയില്‍ നടന്നസമ്മേളദനവും ചില്‍ഡ്രണ്‍സിനായി നടത്തിയ പ്രത്യേക പ്രോഗ്രാമുകളും ഈവര്‍ഷത്തെ കോണ്ഫ്രന്‌സിനെ ശ്രദ്ധേയമാക്കി. കോണ്‍ഫ്രന്‍സില്‍ നായ് യൗവനക്കാര്‍ പൂര്ണസമായ സുവിശേഷ പ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കപ്പെട്ടു.

കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫ്, സെക്രട്ടറി ജെയിംസ് എബ്രഹാം, ട്രഷറര്‍ സാക്‌ചെറിയാന്‍ എന്നിവര്‍ കോണ്ഫ്രന്‌സിനു ശക്തമായനേതൃത്വം നല്‍കി. സുതാര്യമായ സാമ്പത്തിക അച്ചടക്കത്തോടെ ആത്മീകദര്ശനത്തോടെ നടത്തിയ ഈ കോണ്ഫ്രന്‌സിന്റെ സംഘാടകരെ കടന്നുവന്നവിശ്വസിസമൂഹം മുക്തകണ്ഠം അനുമോദിക്കുകയുണ്ടായി.

കോണ്ഫ്രന്‌സിന്റെ അനുഗ്രഹീത സമാപ്തിക്കു 365 ദിവസവും നടന്ന പ്രാര്‍ത്ഥനനിദാനമായി. കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവരോടും സാമ്പത്തിക സഹായങ്ങള്‍ ചെയ്തവരോടുമുള്ള നിസ്സീമമായ നന്ദിസംഘാടകര്‍ അറിയിക്കുന്നു.

മുപ്പത്തഞ്ചാമത് പിസിനാക്ക് കോണ്‍ഫ്രന്‍സിനു അനുഗ്രഹീത പരിസമാപ്തി
മുപ്പത്തഞ്ചാമത് പിസിനാക്ക് കോണ്‍ഫ്രന്‍സിനു അനുഗ്രഹീത പരിസമാപ്തി
മുപ്പത്തഞ്ചാമത് പിസിനാക്ക് കോണ്‍ഫ്രന്‍സിനു അനുഗ്രഹീത പരിസമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക