Image

മണിയുടെ മരണം: ദിലീപിന്‌ പങ്കുണ്ടോയെന്ന്‌ സിബിഐ അന്വേഷിക്കും

Published on 13 July, 2017
മണിയുടെ മരണം: ദിലീപിന്‌ പങ്കുണ്ടോയെന്ന്‌ സിബിഐ അന്വേഷിക്കും

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിന്‌ ദിലീപിന്‌ പങ്കുണ്ടെന്ന ആരോപണം സിബിഐ അന്വേഷിക്കും. ദിലീപും കലാഭവന്‍ മണിയും തമ്മില്‍ ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നുവെന്ന്‌ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയതിന്‌ പിന്നാലെയാണ്‌ സിബിഐ അന്വേഷണം ആരംഭിച്ചത്‌.

 മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്‌ണനും സംശയങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തി. ഈ വിവരം രാമകൃഷ്‌ണന്‍ സിബിഐ സംഘത്തിന്‌ കൈമാറി. സംശയം നേരത്തേ ഉണ്ടായിരുന്നുവെന്നും അന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്നും ആര്‍.എല്‍. വി രാമകൃഷ്‌ണന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇടുക്കിയിലെ രാജാക്കാട്‌, മൂന്നാര്‍ എന്നിവിടങ്ങളില്‍ ദിലീപും മണിയും ഒന്നിച്ചു ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നുവെന്നാണ്‌ രാമകൃഷ്‌ണന്റെ ആരോപണം. മണി മരച്ചതിന്‌ ശേഷം ഒരേ ഒരു തവണ മാത്രമാണ്‌ ദിലീപ്‌ വീട്ടില്‍ വന്നത്‌. മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ സഹായിച്ചില്ലെന്നും രാമകൃഷ്‌ണന്‍ കുറ്റപ്പെടുത്തി.


Join WhatsApp News
ആകുലൻ 2017-07-13 05:56:47
ഒരു മോഷണ കുറ്റത്തിന് നാട്ടിൽ പോലീസ് പിടിച്ചാൽ പിന്നെ നാട്ടിലുള്ള സർവ്വ മോഷണകുറ്റവും അവന്റെ തലയിൽ വരും. ദിലീപിന്റെ കഷ്ടകാലം. മലയാള സിനിമക്ക് കണ്ടകശനിയും. മഗാസ്റ്റാർ സൂപ്പർസ്റ്റാർ പദവി ജനം എടുത്തുകളഞ്ഞു ഇനി ഇവരെല്ലാം സാധാരണക്കാർ. നാട്ടിലെ ജനങ്ങൾക്ക് ബോധം വന്നും. അമേരിക്കൻ മലയാളിക്ക് എന്ന് ബോധം വരുമോ എന്തോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക