Image

കാവ്യ മാധവനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തു

Published on 13 July, 2017
കാവ്യ മാധവനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തു


ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യ മാധവനെ പൊലീസ്‌ ചോദ്യം ചെയ്‌തു. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ്‌ കാവ്യയേയും അമ്മ ശ്യാമളയേയും പൊലീസ്‌ ചോദ്യം ചെയ്‌തതെന്നാണ്‌ വിവരം. 

ദിലീപിനെ കസ്റ്റഡിയിലെടുത്തതിന്‌ പിന്നാലെ കാവ്യയെ ചോദ്യം ചെയ്യുമെന്ന്‌ നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
കാവ്യയുടെ സ്ഥാപനമായ ലക്ഷ്യ കേന്ദ്രീകരിച്ചും പൊലീസ്‌ അന്വേഷണം ശക്തമാക്കി. 

മൂന്നര മണിക്കൂറോളമാണ്‌ ചോദ്യം ചെയ്യല്‍ നടന്നത്‌. ഇരുവരുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ തുടര്‍നടപടിയിലേക്ക്‌ നീങ്ങും




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക