Image

ദളിതര്‍ക്കെതിരായ അക്രമം പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്യാത്തതില്‍ പൊട്ടിത്തെറിച്ച്‌ മായാവതി

Published on 18 July, 2017
ദളിതര്‍ക്കെതിരായ അക്രമം പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്യാത്തതില്‍  പൊട്ടിത്തെറിച്ച്‌ മായാവതി


ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ ദളിതര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ച്‌ പൊട്ടിത്തെറിച്ച്‌ മായാവതി. വിഷയം ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അംഗത്വം രാജിവെക്കുമെന്ന്‌ രാജ്യസഭയില്‍ മായാവതി പ്രഖ്യാപിച്ചു. 

'സംസാരിക്കാന്‍ അനുവദിക്കൂ, ഇല്ലെങ്കില്‍ രാജിവെക്കും, ഇപ്പോള്‍ തന്നെ രാജിക്കത്ത്‌ നല്‍കും' എന്ന്‌ പ്രഖ്യാപിച്ച്‌ മായാവതി സഭാ സമ്മേളനത്തില്‍നിന്ന്‌ ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമന്റിന്റെ വര്‍ഷകാല സമ്മേളനം ബഹളത്തോടെയാണ്‌ തുടങ്ങിയത്‌.
ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചചെയ്യാനാവശ്യപ്പെട്ട്‌ മായാവതി അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു.

 മൂന്ന്‌ മിനുട്ട്‌ നേരമാണ്‌ വിഷയം ഉന്നയിക്കാന്‍ ഉപാധ്യക്ഷന്‍ മായാവതിക്ക്‌ അനുവദിച്ചത്‌. ഇത്‌ മായവതിയെ പ്രകോപിപ്പിച്ചു.വിശദമായിവിഷയംഅവതരിപ്പിക്കേണ്ടതുണ്ടെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ്‌ മായാവതി പൊട്ടിത്തെറിച്ച്‌ രാജി പ്രഖ്യാപനം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക