Image

ബാലഗംഗാധര തിലകിന്റെ കൊച്ചുമകനെതിരേ ലൈംഗികപീഡനത്തിന്‌ കേസ്‌

Published on 18 July, 2017
ബാലഗംഗാധര തിലകിന്റെ കൊച്ചുമകനെതിരേ ലൈംഗികപീഡനത്തിന്‌ കേസ്‌

മുംബൈ: സ്വാതന്ത്ര്യ സമര നേതാവ്‌ ബാലഗംഗാധര തിലകിന്റെ കൊച്ചുമകനെതിരേ ലൈംഗിക പീഡനത്തി്‌ന പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. കോണ്‍ഗ്രസ്‌ നേതാവുകൂടിയായ രോഹിത്‌ തിലകിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌.രോഹിതിന്റെ സുഹൃത്ത്‌ കൂടിയായ യുവതിയുടെ പരാതിയിലാണ്‌ കേസ്‌.

 കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായ തന്നെ വിവാഹ വാഗ്‌ദാനം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. തന്നെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്‌ പ്രേരിപ്പിച്ചതായും ആരോപണമുണ്ട്‌.ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ഇദ്ദേഹത്തിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക