Image

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന്‌ സംശയം

Published on 18 July, 2017
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന്‌ സംശയം

കൊച്ചിയില്‍ യുവനടിയെ പള്‍സര്‍ സുനിയുടെ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതായി പത്രറിപ്പോര്‍ട്ട്‌. കൊച്ചിയിലെ ഒരു മെഡിക്കല്‍ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക്‌ പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ഈദൃശ്യങ്ങള്‍കാണിച്ചതായികേരളകൗമുദിയാണ്‌ വാര്‍ത്ത നല്‍കിയത്‌. ജൂണ്‍ അവസാന ആഴ്‌ചയിലാണ്‌ ഈ ദൃശ്യങ്ങള്‍ കോളേജില്‍ കാണിച്ചതെന്ന്‌ കേരള കൗമുദി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അതീവരഹസ്യമായി സൂക്ഷിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ എങ്ങനെ പുറത്തായിയെന്ന്‌ അന്വേഷിക്കുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടര മിനിട്ട്‌ ദൈര്‍ഘ്യമെന്നുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌അധ്യാപകന്‍നിയമവശങ്ങളുംഫോറന്‍സിക്‌പരമായകാര്യങ്ങളുംവിശദീകരിക്കുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. 

രക്ഷാകര്‍ത്താക്കളാണ്‌ വിവരം പൊലീസില്‍അറിയിച്ചത്‌. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന്‌ ലഭിക്കും മുമ്പ്‌ തന്നെ പള്‍സര്‍ സുനിയും സംഘവും പുറത്ത്‌ വിട്ടുവെന്നതിന്റെ തെളിവായും കോളേജിലെ പ്രദര്‍ശനത്തെ കണക്കാക്കാമെന്നാണ്‌ വിലയിരുത്തുന്നതെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക