Image

പള്‍സര്‍ സുനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Published on 19 July, 2017
പള്‍സര്‍ സുനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 2011ല്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്തിയ നടിയെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ രണ്ടു മുതല്‍ അഞ്ചുവരെ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്. മറ്റു പ്രതികളുടെ വിശദാംശങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചിട്ടില്ല. 


കസ്റ്റഡി അപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രതിഭാഗം ഈ കേസില്‍ മാത്രമേ കസ്റ്റഡിയില്‍ ചോദ്യംചെയ്യൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. 


2011ല്‍ പുറത്തിറങ്ങിയ 'ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്' സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയായിരുന്നു തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നത്. ഈ സിനിമയുടെ നിര്‍മാതാവായ ജോണി സാഗരിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക