Image

എേം ആധാര്‍ ഇനി മൊബൈലില്‍

Published on 20 July, 2017
എേം ആധാര്‍ ഇനി മൊബൈലില്‍

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്‌ക്ക്‌ കരുത്തേകാന്‍ എംആധാര്‍ (ാഅമറവമമൃ) ആപ്പുമായി യുണിക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യ(ഡകഉഅക). തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്‌ ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്‌.

സ്‌മാര്‍ട്ട്‌ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ്‌ ഈ ആപ്പിന്റെ പ്രധാന ഉദ്ദേശ്യം. ആന്‍ഡ്രോയ്‌ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ ഈ ആപ്പ്‌ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്‌. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ്‌ ലഭ്യമാവുക.

ആന്‍ഡ്രോയ്‌ഡ്‌ 5.0യ്‌ക്ക്‌ മുകളിലുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ആപ്പ്‌ ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ്‌ ആപ്പില്‍ സൈന്‍ അപ്പ്‌ ചെയ്യേണ്ടത്‌. ആധാര്‍ മൊബൈല്‍ ഫോണിലും കൊണ്ടുനടക്കാന്‍ സഹായിക്കുന്നു എന്നതാണ്‌ ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. വ്യക്തികള്‍ക്ക്‌ അവരുടെ ബയോമെട്രിക്‌ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക്‌ ചെയ്യാനാവും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക