Image

ദിലീഷ് പോത്തന്‍ ചിത്രത്തില്‍ മമ്മൂട്ടി

Published on 20 July, 2017
ദിലീഷ് പോത്തന്‍ ചിത്രത്തില്‍ മമ്മൂട്ടി
സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍കൊണ്ട് തന്റെ കഴിവ് തെളിയിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരൂപകര്‍ക്കിടയിലും സാധാരണ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയനായ ദിലീഷ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന രണ്ടാം ചിത്രത്തിലൂടെ തന്റെ സ്വീകാര്യത വീണ്ടും വര്‍ധിപ്പിച്ചു. ദിലീഷിന്റെ അടുത്ത ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മഹേഷിന്റെ പ്രതികാരത്തിന്റെ രചനയില്‍ പങ്കാളിയാവുകയും കോ ഡയറക്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത ശ്യാം പുഷ്‌കരനാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. ആദ്യ വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഈ ചിത്രം ആരംഭിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക