Image

തമിഴ്‌നാട് സര്‍ക്കാരിനെതിരെ തുറന്ന പോരിന് കമല്‍ ഹാസന്‍

Published on 20 July, 2017
തമിഴ്‌നാട് സര്‍ക്കാരിനെതിരെ തുറന്ന പോരിന് കമല്‍ ഹാസന്‍
തമിഴ്‌നാട് സര്‍ക്കാരിനെതിരേ പോരിനൊരുങ്ങി സിനിമാതാരം കമല്‍ ഹാസന്‍. തന്റെ ആരാധാകരോടും പൊതുജനങ്ങളോടും അഴിമതിക്കെതിരേ പോരാടാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു പുതിയ ട്വീറ്റ്. മന്ത്രിമാരുടെ അഴിമതി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. പേപ്പറില്‍ എഴുതി നല്കിയാല്‍ അത് പോകുന്നത് ചവറ്റുകൊട്ടയിലേക്കാകും എന്ന പരിഹാസത്തോടെയാണ് ട്വീറ്റ് ആരംഭിക്കുന്നത്.

പരാതി ലക്ഷങ്ങളോളം ആയാല്‍ മന്ത്രിമാര്‍ എന്ത് ചെയ്യും, എല്ലാവരെയും അറസ്റ്റ് ചെയ്യുമോ? അതോ നടപടി സ്വീകരിക്കുമോ? എല്ലാവരെയും തടവിലാക്കാനുള്ള ജയില്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കമല്‍ ഹാസന്റെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പ്രസ് മീറ്റില്‍ കമല്‍ ഹാസന്‍ രാഷ്ട്രീയക്കാര്‍ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു.സംസ്ഥാനത്തുടനീളം അഴിമതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍, അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ തുടരുകയാണെങ്കില്‍ നടനെതിരേ നടപടിയെടുക്കാനും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടാനും തദ്ദേശ സ്വയംഭരണ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും കമല്‍ ഹാസനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സ്റ്റാലിനും, തമിഴ്‌നാട് മന്ത്രിമാര്‍ നടനോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കേണ്ട എന്നായിരുന്നു പനീര്‍ശെല്‍വം പ്രതികരിച്ചത്.

സിനിമയിലെ അഴിമതിയെയും അദ്ദേഹം തുറന്നുകാട്ടി. നികുതി വെട്ടിക്കുന്നതിനു വേണ്ടി കൈക്കൂലി നല്കുന്നത് സിനിമയില്‍ പതിവാണ്. എന്നാല്‍, ചിലര്‍ മാത്രമാണ് ഇതിനെതിരേ പ്രതികരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ അഴിമതിയുമായി തട്ടിച്ചു നോക്കുമ്‌ബോള്‍ ഇത് വളരെ ചെറുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിമാരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ യുആര്‍എല്ലും നടന്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക