Image

ദീപ നിശാന്തിനെതിരെ ഹിന്ദു സംഘടനകളുടെ സൈബര്‍ ആക്രമണം; പൊലീസ്‌ കേസെടുത്തു

Published on 21 July, 2017
ദീപ നിശാന്തിനെതിരെ ഹിന്ദു സംഘടനകളുടെ സൈബര്‍ ആക്രമണം; പൊലീസ്‌ കേസെടുത്തു

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന്റെ പരാതിയില്‍ ഹിന്ദു സംഘടനകള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. 

വിഖ്യാത ചിത്രക്കാരന്‍ എംഎഫ്‌ ഹൂസൈന്റെ ചിത്രം വരച്ച ബോര്‍ഡ്‌ കേരളവര്‍മ കോളേജില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടെ ഫെയ്‌സ്‌ബുക്കിലും വാട്‌സ്‌ആപിലൂടെയും ഹിന്ദു സംഘടനകളും മതതീവ്രവാദികളും തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതായി മുഖ്യമന്ത്രിക്കും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കും ദീപ നിശാന്ത്‌ പരാതി നല്‍കിയിരുന്നു.

എസ്‌എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡ്‌ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നതാണെന്ന ആരോപണവുമായി തീവ്രമതവാദികളും ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പുകളും എബിവിപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും നടത്തുന്ന പ്രചരണത്തിനെതിരെ ദീപ നിശാന്ത്‌ പ്രതികരിച്ചിരുന്നു.

ഇതിന്‌ പിന്നാലെ ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം അഴിച്ച്‌ വിടുകയായിരുന്നു. നഗ്‌ന ഉടലിനോട്‌ ദീപ നിശാന്തിന്റെ മുഖം മോര്‍ഫ്‌ ചെയ്‌ത്‌ ഫെയ്‌സ്‌ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു. ദീപ നിശാന്തിനെ വധിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ദീപയ്‌ക്കെതിരെ ആസിഡ്‌ ആക്രമമം നടത്തണമെന്നും സൈബര്‍ ഇടങ്ങളില്‍ ആഹ്വാനമുണ്ടായിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക