ദമ്മാം: നവയുഗം സർഗ്ഗപ്രവാസം-2016 നോടനുബന്ധിച്ചു അരങ്ങേറി, കിഴൻ പ്രവിശ്യയിൽ ശ്രദ്ധേയമായ"ഇശൽ തേൻകണ"ത്തിന്റെ വൻവിജയത്തിന്റെ ചുവടു പിടിച്ച്, നവയുഗം സാംസ്കാരികവേദി കോബാർമേഖല കമ്മിറ്റി അവതരിപ്പിയ്ക്കുന്ന "ഇശൽ തേൻകണം-സീസൺ 2", മാപ്പിളപ്പാട്ടു മത്സരങ്ങൾ 2017 സെപ്റ്റംബർ22ന് ദമ്മാമിൽ അരങ്ങേറും.
പന്ത്രണ്ടു വയസ്സിന് താഴെയുള്ളവർ ഉൾപ്പെടുന്ന ജൂനിയർ വിഭാഗം, അതിനു മുകളിൽ ഉള്ളവർ ഉൾപ്പെടുന്നസീനിയർ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മാപ്പിളപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നത്. ഓരോവിഭാഗത്തിലും ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നിങ്ങനെ മൂന്നു സമ്മാനങ്ങൾ ഉണ്ടാകും.
കിഴക്കൻ പ്രവിശ്യയിലെ ശ്രദ്ധേയമായ മാപ്പിളപ്പാട്ടു കലാകാരന്മാർ കൊമ്പു കോർക്കുന്ന ഈ മത്സരങ്ങളിൽ, മാപ്പിളപ്പാട്ടു മേഖലയിലെ വിദഗ്ദർ അടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാകും വിധി നിർണ്ണയിയ്ക്കുക.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും 0572287065, 0530731608, 0551329744, 0501605784 എന്നീ മൊബൈല്‍ നമ്പരുകളിലോ, navayugamkhobar@gmail.com എന്നഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് മേഖല പ്രസിഡണ്ട് ബിജു വർക്കി, സെക്രട്ടറി അരുണ്‍ചാത്തന്നൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.