Image

ടെക്‌സസ്‌ 176- മത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പി.പി. ചെറിയാന്‍ Published on 03 March, 2012
ടെക്‌സസ്‌ 176- മത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഓസ്റ്റിന്‍: മെക്‌സിക്കോയില്‍നിന്നും ടെക്‌സസ്‌ സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 176-ാമത്‌ വാര്‍ഷികം സംസ്ഥാനം ഒട്ടാകെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

1836 മാര്‍ച്ച്‌ രണ്‌ടിനാണ്‌ ടെക്‌സസ്‌ സ്വാതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്‌. 1836ല്‍ ടെക്‌സസിലെ ഒരു വിഭാഗം ജനങ്ങള്‍ വില്ല്യംസ്‌ ട്രാവിസ്‌, ജെയിംസ്‌ ബോവി എന്നിവരുടെ നേതൃത്വത്തില്‍ വാഷിംഗ്‌ടണ്‍ ടൗണില്‍ ഒത്തുചേര്‍ന്ന്‌ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ റിപ്പബ്ലിക്‌ ഓഫ്‌ ടെക്‌സസ്‌ രൂപീകരിക്കുന്നതിനായി ഒരു പ്രഖ്യാപനം എഴുതി തയാറാക്കി.

പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള വെല്ലുവിളി ഏറ്റെടുത്ത്‌ സാം ഹൂസ്റ്റന്റെ നേതൃത്വത്തില്‍ ടെക്‌സസ്‌ സൈന്യം സാന്‍ ജെഡിന്റോയില്‍ നടന്ന പ്രസിദ്ധമായ യുദ്ധത്തില്‍ മെക്‌സിക്കന്‍ സൈന്യത്തെ പരാജയപ്പെടുത്തി. രണ്‌ടുമാസത്തിനുശേഷമാണ്‌ സ്വതന്ത്ര റിപ്പബ്ലിക്‌ ടെക്‌സസ്‌ നിലവില്‍ വന്നത്‌.

1845 വരെ സ്വാതന്ത്ര റിപ്പബ്ലിക്കായിരുന്ന ടെക്‌സസ്‌ തുടര്‍ന്ന്‌ അമേരിക്കന്‍ സംസ്ഥാന പദവി നേടി. റിപ്പബ്ലിക്ക്‌ ഓഫ്‌ ടെക്‌സസിന്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു സാം ഹൂസ്റ്റണ്‍.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ വിമുക്തഭടന്മാരെ ആദരിക്കല്‍, വര്‍ണപ്പകിട്ടാര്‍ന്ന പരേഡ്‌, കൂട്ടഓട്ടം എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഓസ്റ്റിനില്‍ മൂന്നു ദിവസം നീണ്‌ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ്‌ രൂപം കൊടുത്തിട്ടുള്ളത്‌.
ടെക്‌സസ്‌ 176- മത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക