കുവൈത്ത്: ഗ്ലോബല്‍ ഇന്റര്‍നാഷണലും കോഴിക്കോട് ജില്ലാ അസോസിയേഷനും സംയുക്തമായി നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. കോഴിക്കോട് ജില്ലയിലെ ഒടുംബ്ര എന്ന സ്ഥലത്താണ് ഹൗസിംഗ് പ്രോജക്ടിന്റെ ഭാഗമായി വീട് നിര്‍മിച്ചു നല്‍കുന്നത്. വീട് നിര്‍മാണ പ്രവര്‍ത്തിയുടെ ആദ്യ ഫണ്ട് കൈമാറ്റം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി നിര്‍വഹിച്ചു. ചടങ്ങില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന് പ്രസിഡന്റ് സി. ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ധാര്ഥന് കുരുവട്ടൂര്‍, മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രന്, മുന്‍ രക്ഷാധികാരി കെ. അബൂബക്കര്‍, നാട്ടിലെ കോഓര്‍ഡിനേറ്റര്‍ ശശിധരന് കോവിലേരി എന്നിവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍