Image

സാധാരണക്കാരന്റെ ഭാഷയില്‍ സംവദിച്ച ജനകീയനേതാവായിരുന്നു ഉഴവൂര്‍ വിജയന്‍: നവയുഗം

Published on 23 July, 2017
സാധാരണക്കാരന്റെ ഭാഷയില്‍ സംവദിച്ച ജനകീയനേതാവായിരുന്നു ഉഴവൂര്‍ വിജയന്‍: നവയുഗം
ദമ്മാം:  എന്‍.സി.പിയുടെ സംസ്ഥാനപ്രസിഡന്റും, ജനകീയനേതാവുമായ ശ്രീ ഉഴവൂര്‍ വിജയന്റെ ആകസ്മികനിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി അനുശോചിച്ചു.
എന്നും സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ ജീവിച്ച്, അവരുടെ ഭാഷയില്‍ നര്‍മ്മമധുരമായി നടത്തിയ സംവാദങ്ങളിലൂടെ, ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍ എന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കൊണ്‌ഗ്രെസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഉഴവൂര്‍ വിജയന്‍, പിന്നീട് ഇടതുപക്ഷചേരിയില്‍ എത്തപ്പെട്ടത്, വലതുപക്ഷ മൂല്യശോഷണങ്ങള്‍ക്കെതിരെ എടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മൂലമാണ്.  പിന്നീട് ഇടതുജനാധിപത്യമുന്നണിയുടെ ശക്തരായ നേതാക്കളില്‍ ഒരാളായി മാറിയപ്പോഴും, അധികാര രാഷ്ട്രീയത്തിന്റെ അപചയങ്ങളില്‍ നിന്നും മാറി നിന്ന്, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിയ്ക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചത്.  ആരെയും ചിരിപ്പിയ്ക്കുന്ന പ്രസംഗശൈലിയും, തലക്കനമില്ലാത്ത പെരുമാറ്റവും അദ്ദേഹത്തെ ജനപ്രിയനേതാവാക്കി മാറ്റി.

ശ്രീ. ഉഴവൂര്‍ വിജയന്റെ മരണം ഇടതുജനാധിപത്യമുന്നണിയ്ക്കും, കേരളരാഷ്ട്രീയത്തിനും വലിയൊരു നഷ്ടമാണ് വരുത്തിയത്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിയ്ക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, അദ്ദേഹത്തെ സ്‌നേഹിയ്ക്കുന്ന കേരളജനതയുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി  സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.


സാധാരണക്കാരന്റെ ഭാഷയില്‍ സംവദിച്ച ജനകീയനേതാവായിരുന്നു ഉഴവൂര്‍ വിജയന്‍: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക