Image

ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് സുഷമ സ്വരാജ് - വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

ജോര്‍ജ് ജോണ്‍ Published on 25 July, 2017
ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് സുഷമ സ്വരാജ് - വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണെന്ന് അമേരിക്കന്‍ മാഗസിനായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. മാഗസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് സുഷമാ സ്വരാജ് ആണെന്ന് വ്യക്തമാക്കുന്നത്.

ടുങ്കു വരദരാജന്‍ ആണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ സെന്ററിലിലെ  അധ്യാപകനാണ് ടുങ്കു. ഇദ്ദേഹത്തിന്റെ ആഗോള രാഷ്ട്രീയ അവലോകന ലേഖനങ്ങള്‍ ലോകമെങ്ങും ഏറെ ശ്രദ്ധിക്കപ്പെടുന്നു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ അക്ഷീണപ്രയത്‌നം നടത്തുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകരേറെയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയതന്ത്ര ഇടപെടലുകള്‍ക്കിടിലും ബാലന്‍സ് നഷ്ടപ്പെടാതെ സര്‍ക്കാര്‍ നയങ്ങളില്‍ മുറുകെപ്പിടിച്ച് തന്റെ ജോലി ക്യുത്യമായും അഭിനന്ദനാര്‍ഹമായും ചെയ്യാന്‍ സുഷമാ സ്വരാജിന് കഴിയുന്നു.

ട്വിറ്ററില്‍ 85 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന സുഷമ സ്വരാജ്, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്‌സുള്ള പത്ത് രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ്. സുഷമയുടെ ട്വിറ്റര്‍ പോസ്റ്റുകളില് ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്ക്കുള്ള മറുപടികളാണെന്നും ഈ ലേഖനത്തില്‍ പറയുന്നു. ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.


ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് സുഷമ സ്വരാജ് - വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക