Image

സാന്‍ഹൊസെ ഇടവക ജനങ്ങള്‍ക്ക്‌ അഭിനന്ദന പ്രവാഹം

ജോയിച്ചന്‍ പുതുക്കുളം Published on 04 March, 2012
സാന്‍ഹൊസെ ഇടവക ജനങ്ങള്‍ക്ക്‌ അഭിനന്ദന പ്രവാഹം
സാന്‍ഹൊസെ: സിലിക്കണ്‍വാലിയുടെ തലസ്ഥാന നഗരിയായ സാന്‍ഹൊസെയില്‍ സ്വന്തമായൊരു ദേവാലയം യാഥാര്‍ത്ഥ്യമാക്കിയ സെന്റ്‌ മേരീസ്‌ ക്‌നാനായ മിഷനിലെ ഇടവക ജനങ്ങള്‍ക്കും, ഇടവക കമ്മിറ്റിക്കാര്‍ക്കും ലോകത്തെ നാനാഭാഗത്തുനിന്നുള്ള ക്‌നാനായക്കാരുടെ അഭിനന്ദന പ്രവാഹം.

അമേരിക്കയിലെ ക്‌നാനായ കാത്തലിക്‌ റീജിയണിലെ വൈദീകരുടേയും അത്മായ പ്രതിനിധികളുടേയും സമ്മേളനത്തിനായി ലോസ്‌ആഞ്ചലസില്‍ എത്തിയ കോട്ടയം അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവും വൈദീകരും, അത്മായ നേതാക്കളും, സാന്‍ഹൊസെ വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിനേയും, ഇടവകയിലെ വിവിധ കമ്മിറ്റിക്കാരേയും അഭിനന്ദിച്ച്‌ സംസാരിച്ചു.

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ മിഷനില്‍ വെച്ച്‌ നടന്ന ദേവാലയ പൊതുയോഗത്തില്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഇടവകയിലെ ഫിനാന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍ രാജു ചെമ്മാച്ചേല്‍, ജോണ്‍സണ്‍ പുറയംപള്ളില്‍, അസി പറത്തറ, അനില്‍ കണ്ടാരപ്പള്ളി, ജോമി വെള്ളിയാന്‍, ജിജോ ചെമ്മാച്ചേല്‍, ആന്റണി ഇല്ലിക്കാട്ടില്‍, റ്റോമി വടുതല, റോബിന്‍ ഇലഞ്ഞിക്കല്‍, സിറില്‍ ഇടുക്കുതറ, ലീലാമ്മ വെള്ളിയാങ്കല്‍ എന്നിവരേയും ബില്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌മി മച്ചാത്തില്‍, ജാക്‌സണ്‍ പുറയംപള്ളില്‍, രാജു ചെമ്മാച്ചേരില്‍, ബെന്നി തെങ്ങുതറ, ജിപ്‌സണ്‍ പുറയംപള്ളി, ജോജോ വട്ടാടിക്കുന്നേല്‍, അക്വിസിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ വട്ടാടിക്കുന്നേല്‍, ജിപ്‌സണ്‍ പുറയംപള്ളില്‍, ജെയ്‌മി മച്ചാത്തില്‍, ബെന്നി തെങ്ങുതറ, ജോസ്‌ പറശ്ശേരില്‍, ജോസ്‌ മാമ്പള്ളില്‍, ലൂക്കോസ്‌ ചെമ്മരപ്പള്ളില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളായ ജാക്‌സണ്‍ പുറയംപള്ളി, അസി പറത്തറ, വിന്‍സ്‌ പുളിക്കല്‍, ഫിലിപ്പ്‌ ചെമ്മരപ്പള്ളി, ബിനോയി ചേന്നാത്ത്‌, വിവിന്‍ ഓണശേരില്‍, ഷിബി പുതുശേരില്‍, ബേബി ചിറപുരയിടത്തില്‍, തോമസ്‌ മരുതനാടിയില്‍, ആന്‍ കവണാന്‍, ആല്‍ഫി വെള്ളിയാന്‍, ജോസ്‌ വലിയപുറത്ത്‌, ജോയി മറ്റത്തില്‍, ലാലി തേക്കുംകാട്ടില്‍, അസോസിയേഷന്‍ ഭാരവാഹികളായ ജിപ്‌സണ്‍ പുറയംപള്ളില്‍, ഷിബി പുതുശേരില്‍, ബിജു പുളിക്കല്‍, വത്സമ്മ ചെമ്മാച്ചേരില്‍, ലിസി ചക്കാലയ്‌ക്കല്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ പുറയംപള്ളില്‍, ജോജോ വട്ടാടിക്കുന്നേല്‍, സൈമണ്‍ തേക്കുംകാട്ടില്‍ എന്നിവരെ അഭിനന്ദിക്കുകയും ഇടവക ജനത്തിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്‌തു. പി.ആര്‍.ഒ വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.
സാന്‍ഹൊസെ ഇടവക ജനങ്ങള്‍ക്ക്‌ അഭിനന്ദന പ്രവാഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക