Image

ബീന വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

Published on 26 July, 2017
ബീന വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു
മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ഫോമാ വിമന്‍സ് ഫോറത്തിന്റെ വൈസ് ചെയര്‍ ബീന വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായി (201820) മത്സരിക്കുന്നു.

വിമന്‍സ് ഫോറം കൈവരിച്ച മികവ് മാത്രു സംഘടനയിലും പ്രാപ്തമാക്കുക ലക്ഷ്യമിടുന്ന ബീന വള്ളിക്കളം വിവിധ കര്‍മ്മ രംഗങ്ങളില്‍ വിജയം വരിച്ച ബഹുമുഖ പ്രതിഭ തന്നെയെന്നു വിശേഷിപ്പിക്കാം. തൊടുന്നതൊക്കെ പൊന്നാക്കുന്ന വൈഭവം.
ഫോമായെ അടുത്ത തലത്തിലേക്കുയര്‍ത്തുന്ന പദ്ധതികള്‍ ലക്ഷ്യമിടുന്ന ഈ സംഘാടക എല്ലാവര്‍ക്കുമൊപ്പം സൗഹ്രുദ പൂര്‍ണമായിപ്രവര്‍ത്തിക്കുന്നതാന്‍പോരിമയില്ലാത്ത നേതാവുമാണ്.

കലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ ഫസ്റ്റ് റാങ്കോടെ ബി.എസ്.സി നഴ്‌സിംഗ് പാസായ ബീന ലീഡര്‍ഷിപ്പ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. അതിനു പുറമേ ഹയര്‍ എഡ്യുക്കേഷനില്‍ മറ്റൊരു മാസ്‌റ്റേഴ്‌സ് ബിരുദം കൂടിയുള്ള ബീന ഇപ്പോള്‍ എഡ്യുക്കേഷനില്‍ പി.എച്ച്.ഡി ഗവേഷണത്തിലുമാണ്.

കുക്ക് കൗണ്ടി ഹോസ്പിറ്റലില്‍ 2001 മുതല്‍ വിവിധ നിലകളില്‍ ജോലി ചെയ്യുന്നു.

ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിയുന്നത് സന്തോഷമായി കാണുന്ന ബീന, അവസരോചിതവും കാലാനുസൃതവുമായ അനേകം മാറ്റങ്ങള്‍ ഫോമയില്‍ വരുത്തുവാന്‍ കഴിയുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വനിതാ പ്രതിനിധിയായി മത്സരിക്കുമ്പോള്‍ പങ്കുവയ്ക്കുകയുണ്ടായി

അറിവിലും, നന്മയിലും, സ്‌നേഹത്തിലും സമ്പന്നരാണെങ്കിലും നാംനിത്യേനയെന്നോണം നമുക്കു ചുറ്റും സംഭവിക്കുന്ന പ്രശ്‌നങ്ങളും വേദനകളുംകാണുന്നില്ല, അഥവാ കണ്ടില്ലെന്നു നടിക്കുവാനേ നമുക്കു കഴിയുന്നുള്ളൂ. എങ്ങനെ പ്രതികരിക്കണം എന്നറിയാത്തതു തന്നെയാവണം മനപൂര്‍വ്വമല്ലെങ്കിലും ചെയ്യുവാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യുവാന്‍ നമുക്ക് കഴിയാതെ പോകുന്നത് ബീന ചൂണ്ടിക്കാട്ടി
തലമുറകള്‍ തമ്മിലുള്ള തുറന്ന ആശയവിനിമയത്തില്‍ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. അതിനാല്‍ കുട്ടികളുടെ ശോഭന ഭാവിക്ക് ഉതകുന്ന കര്‍മ്മപരിപാടികളാണ് താന്‍ മുഖ്യ ലക്ഷ്യമായി കരുതുന്നത്.

സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ സ്ഥാപക ഡയറക്ടറായി ആറു വര്‍ഷം, മതബോധന സ്‌കൂള്‍ അധ്യാപിക്യായി മൂന്നു വര്‍ഷംപാരീഷ് കൗണ്‍സില്‍ മെമ്പറായി എട്ടു വര്‍ഷം എന്നിങ്ങനെ കുഞ്ഞുങ്ങളുമായും മാതാപിതാക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ നേടിയ അനുഭവജ്ഞാനം ഫോമായില്‍ ഉപകാരപ്രദമാക്കാന്‍ സാധ്യതകള്‍ ഏറെയാണ്.

കുക്ക് കൗണ്ടി ഹോസ്പിറ്റല്‍ ട്രെയിനിംഗ് സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ബീന, മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗത്തിലുള്ള എല്ലാ ശാഖകളിലുള്ളവരുമായും ആശയവിനിമയം നടത്തുന്നു. കൗണ്ടിയുടെ എച്ച് 1 ബി വിസ സ്‌പെഷലിസ്റ്റ് കൂടിയായ ബീന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും, ഡോക്ടര്‍മാരുടേയും വിസ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.

വിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ സാധ്യതകളെക്കുറിച്ചുള്ള ഈ അറിവ് ഒരുപാട് പേര്‍ക്ക് പകര്‍ന്നുകൊടുക്കാവാനും ബീന ശ്രമിക്കുന്നു.

നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ മുന്‍ വൈസ് പ്രസിഡന്റുംഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രസിഡന്റുമാണ്.

നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് മെന്ററായ ബീന ഒട്ടേറെ കുട്ടികള്‍ക്ക് തന്റെ അറിവ് പകര്‍ന്നു നല്‍കുന്നു. ഹൈസ്‌കൂള്‍, കോളജ്‌ഗൈഡന്‍സ് കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു.

ഫോമയുടെ ചിക്കാഗോ റീജിയന്‍ വിമന്‍സ് കോര്‍ഡിനേറ്ററായിരുന്ന ബീന, ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും തുടക്കം മുതല്‍ സജീവമായിരുന്നു.

മാതാപിതാക്കള്‍ക്കായുള്ള അവബോധ സെമിനാറുകള്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസപരവും വ്യക്തിപരവും, തൊഴില്‍പരവുമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, തൊഴിലവസര അറിയിപ്പുകള്‍, കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രതിസന്ധി ഘട്ടങ്ങളിലുള്ള പിന്തുണ എന്നിവയ്ക്കായി ഫോമയുടെ ഭാരവാഹികളോട് ചേര്‍ന്നുനിന്നുകൊണ്ട് കൃത്യമായ കര്‍മ്മപരിപാടികള്‍ ഒരുക്കുവാനാണ് ബീന താത്പര്യപ്പെടുന്നത്.

ചങ്ങനാശേരി സ്വദേശി അനിയന്‍ വള്ളിക്കളം ആണു ഭര്‍ത്താവ്. കോഴിക്കോട് കുളത്തുവയല്‍ ചിറയത്ത് സി.വി. ദേവസ്യാ മാസ്റ്ററുടെയും ബ്രിജിറ്റ് ടീച്ചറുടെയും പുത്രി. ട്രേസി, ജോ എന്നിവര്‍ മക്കള്‍.

ഫോമയുടെ റീജണല്‍ വൈസ് പ്രസിഡന്റായിരുന്ന സണ്ണി വള്ളിക്കളം ഭര്‍തൃസഹോദരനാണ്.

ബീന വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു
Join WhatsApp News
Fans 2017-07-28 18:37:11
Thank you for running, We all are behind you. good luck and best wishes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക