സിഡ്നി: സിഡ്നി ആര്‍ട്ട് ലവേഴ്സ് ഒരുക്കുന്ന മധുരിക്കും ഓര്‍മകള്‍ സീസണ് 3 അരങ്ങിലെത്തുവാന് ഇനി ദിവസങ്ങള്‍ മാത്രം. ഓഗസ്റ്റ് അഞ്ചിന് (ശനി) വൈകുന്നേരം ആറിന് വെന്വര്ത് വില്‍ റെഡ്ഗം സെന്ററിലാണ് പരിപാടി.
സിഡ്നിയിലെ സംഗീത പ്രതിഭകളായ 21 ഗായകര്‍, പഴയകാല ഗാനങ്ങളുമായി വേദിയിലെത്തുന്പോള് അത് വേറിട്ട ഒരു സംഗീത അനുഭവത്തിനൊപ്പം ഗാനങ്ങളുടെ ശില്പികള്ക്കുള്ള ആദരവ് കൂടിയാവും. സിഡ്നിയില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ പഴയ ചലച്ചിത്ര ഗാനങ്ങള്‍ സ്വരശുദ്ധിയോടെ ആലപിക്കുന്നത് ന്ധവിടരുന്ന മൊട്ടുകള്‍’’ എന്ന പരിപാടിയുടെ സവിശേഷതയായിരിക്കും. മൂന്ന് വ്യത്യസ്ത നൃത്തരൂപങ്ങളുമായി നര്‍ത്തകരും അരങ്ങിലെത്തും.
ഹവേലി റസ്റ്ററന്റ് ഒരുക്കുന്ന ഭക്ഷണശാലയും പരിപാടി കാണാനെത്തുന്ന മാതാപിതാക്കള്‍ക്കായി കിഡ്സ് എന്റര്‍ടൈന്‍മെന്റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: വിശ്വന് കേച്ചേരി 0409034825.
റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ