Image

നവാസുദ്ദീന്‍ ചിത്രത്തിന് 48 കട്ടുകള്‍ പറഞ്ഞിട്ടും മതിയാകാതെ സെന്‍സര്‍ബോര്‍ഡ് !

Published on 02 August, 2017
നവാസുദ്ദീന്‍ ചിത്രത്തിന് 48 കട്ടുകള്‍ പറഞ്ഞിട്ടും മതിയാകാതെ സെന്‍സര്‍ബോര്‍ഡ് !

നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ ചിത്രത്തില്‍ സെന്‍സസ് ബോര്‍ഡിന്റെ കട്ടോട് കട്ട് .  നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരാമര്‍ശം കൊണ്ടും നഗ്‌നതാ പ്രദര്‍ശനം അതിരുവിട്ടെന്ന് ആരോപിച്ച് ചിത്രാംഗദ സിങ് ഇട്ടിട്ടു പോവുകയും ചെയ്ത ‘ബാബുമോശൈ ബന്തൂക്ബസി’നാണ് തിരുത്തലുകള്‍ പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് മടുത്തത്. സിനിമയിലുടനീളം 48 തിരുത്തലുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.

കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ‘ബാബുമോശൈ ബന്തൂക്ബസി’ന് എന്തിനാണ് ഇത്രയും അധികം എഡിറ്റുകള്‍ ആവശ്യപ്പെട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് തമാശ. ‘ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്’ എന്നാണ് നിഹലാനി പറഞ്ഞത്. എണ്ണമറ്റ വിവാദങ്ങളെത്തുടര്‍ന്ന് നിഹലാനി ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നവാസുദ്ദീന്‍ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്ത വരുന്നത്.

ചിത്രീകരണം ആരംഭിച്ചതുമുതല്‍ പലതരത്തില്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘ബാബുമോശൈ ബന്തൂക്ബസ്’. നഗ്‌നതാപ്രദര്‍ശനം ആവശ്യത്തിലധികം ഉണ്ടെന്നും അത്തരം രംഗങ്ങള്‍ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി ചിത്രാംഗദ സിങ് ചിത്രത്തിന്റെ സെറ്റില്‍നിന്നും ഇറങ്ങിപ്പോയിരുന്നു. ബംഗാളി നടി ബിദിത ബാഗാണ് ചിത്രാംഗദയുടെ റോളിലേക്ക് പിന്നീട് എത്തിയത്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ നായികയായി ഒരു വെളുത്ത് സുന്ദരിയായ നായികയെ കിട്ടുക ബുദ്ധിമുട്ടാണെന്ന കാസ്റ്റിങ് ഡയറക്ടര്‍ സഞ്ജയ് ചൗഹാന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിന് നവാസുദ്ദീന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുണ്ടനിറക്കാരനും സുന്ദരനല്ലാത്തതിനാലുമാണ് തനിക്ക് സുന്ദരിയായ ഒരു നായികയെ കിട്ടാത്തതെന്ന് മനസിലാക്കി തന്നതിന് നന്ദിയുണ്ടെന്നും പക്ഷേ താന്‍ ലുക്കിലല്ല ശ്രദ്ധ കൊടുക്കുന്നതെന്നുമായിരുന്നു നവാസിന്റെ ട്വീറ്റ്.

ഈ മാസം 25നാണ് ചിത്രത്തിന്റെ റിലീസ് അണിയറക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ സിബിഎഫ്‌സി ഇടങ്കേലിട്ടതോടെ അത് സാധ്യമാണോയെന്ന് കണ്ടറിയണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക