ന്യൂകാസില്‍: യുകെയിലുള്ള മലയാളികളില്‍ ഏറെപ്പേരും ഇപ്പോള്‍ നാട്ടില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. ഒരു വര്‍ഷത്തെ ജോലി തിരക്കുകളും കുട്ടികളുമായുള്ള സ്കൂള്‍ യാത്രകള്‍ക്കും അവധി നല്കി ബന്ധുമിത്രാദികളെ കാണുവാനും സുഹൃത്തുക്കളുമായി ബന്ധം പുതുക്കാനുമൊക്കെ മാത്രം സമയം ചെലവിടുന്ന യാഥാസ്തിക മലയാളികളില്‍ നിന്നും വ്യത്യസ്തമായി ന്യൂകാസില്‍ മലയാളിയായ ബിനു കിഴക്കയിലും ഭാര്യ സിനിയും കുടുംബവുമായി നാട്ടില്‍ എത്തിയപ്പോഴാണ് താന്‍ പഠിച്ച െ്രെപമറി സ്കൂളിലെ സാധാരണക്കാരായ കുട്ടികള്‍ ഈ മഴക്കാലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍ പെടുത്തി സ്കൂള്‍ അധികൃതര്‍ സമീപിച്ചത്.
തൃക്കാരിയൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും കുട വിതരണം ചെയ്യണം എന്ന ആവശ്യമാണ് സ്കൂള്‍ അധികൃതര്‍ മുന്‍പോട്ടു വച്ചത്. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ ബിനു യാതൊരു ഉപേക്ഷയും കൂടാതെ ആവശ്യം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കാരിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അരുണ്‍ സി. ഗോവിന്ദ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക ആബിദ, ശ്രീദേവി ബാബു, കെ.ജി. ചന്ദ്രബോസ്, ബിനോയ് ജോര്‍ജ്, എം.ബി. ബാബു, എസ്.എം. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി കൈക്കാരന് കൂടിയായ ബിനു, ഫാ. ഷാജി തുന്പേച്ചിറ നേതൃത്വം നല്കുന്ന ചാരിറ്റി ഗ്രൂപ്പ് ആയ മരിയന്‍ മിനിസ്ട്രി, നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ കൂട്ടായ്മയായ മാന്‍ എന്നിവയുടെ ഗവേര്‍ണിംഗ് ബോഡി മെംബര്‍ കൂടിയാണ്. ന്യൂകാസിലില്‍ ഓഫ് ലൈസന്‍സ് ഷോപ്പുകള്‍ ഉള്‍പ്പടെയുള്ള ബിസിനസുകള്‍ നടത്തുകയാണ് ബിനു.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍