Image

രാജ്യത്ത്‌ നൂറോളം പാലങ്ങള്‍ തകര്‍ച്ചാ ഭീഷണിയില്‍

Published on 03 August, 2017
രാജ്യത്ത്‌ നൂറോളം പാലങ്ങള്‍ തകര്‍ച്ചാ  ഭീഷണിയില്‍

ന്യൂദല്‍ഹി:രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണെന്ന്‌ കേന്ദ്ര ഗതാഗതവകുപ്പ്‌ മന്ത്രി നിതിന്‍ ഗഡ്‌കരി. ലോക്‌സഭയില്‍ നടന്ന ചോദ്യോത്തരവേളയിലാണ്‌ ഗഡ്‌കരി ഇക്കാര്യം അറിയിച്ചത്‌.

രാജ്യത്ത്‌ 1.6 ലക്ഷം പാലങ്ങളുണ്ട്‌, ഇതില്‍ നൂറെണ്ണം തീര്‍ത്തും അപകടാവസ്ഥയിലാണ്‌, അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ ഗുരുതരമായ അപകടങ്ങള്‍ നടന്നേക്കാന്‍ സാധ്യതയുണ്ട്‌, രാജ്യത്ത്‌ മികച്ച റോഡുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്‌. ഗഡ്‌കരി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക