മുംബൈ സ്വദേശിനിയായ എഴുത്തുകാരി അഞ്ജലി ജോസഫിന് പുരസ്കാരം. 'സരസ്വതി പാര്‍ക്ക്' എന്ന നോവലിനാണ് ഡസ്മണ്ട് എല്ലിയറ്റ് പുരസ്കാരം ലഭിച്ചത്.
ബ്രിട്ടണില്‍ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരുടെ ആദ്യനോവലാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ അലി ഷാ, നിഖിത ലാല്‍വാനി, എഡ്വാര്‍ഡ് ഹോഗണ്‍ എന്നിവരാണ്.
'സരസ്വതി പാര്‍ക്ക്' എന്ന നോവലിന് ഈ വര്‍ഷത്തെ ബെറ്റി ട്രാസ്ക് അവാര്‍ഡ് ലഭിച്ചിരുന്നു. 10,000 പൗണ്ടായിരുന്നു അവാര്‍ഡ് തുക.